Image

കാളിദാസ്‌ ജയറാം നായകനായ പൂമരം തിയേറ്ററുകളില്‍

Published on 15 March, 2018
 കാളിദാസ്‌ ജയറാം നായകനായ പൂമരം തിയേറ്ററുകളില്‍
കാത്തിരിപ്പുകള്‍ക്കും ട്രോളുകള്‍ക്കും വിരാമമിട്ടുകൊണ്ട്‌ കാളിദാസ്‌ ജയറാം നായകനായെത്തുന്ന പൂമരം ഇന്ന്‌ തിയേറ്ററുകളിലെത്തി. കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ഈ എബ്രിഡ്‌ ഷൈന്‍ ചിത്രം. കാത്തിരിപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന്‌ ഒട്ടേറെ ട്രോളുകളും പൂമരത്തിന്‌ ലഭിച്ചിരുന്നു.

പൂമരം ഇന്ന്‌ തിയേറ്ററിലെത്തുമ്‌ബോള്‍ മലയാളത്തിലെ എക്കാലത്തെയും താരജോഡികളുടെ പ്രിയ പുത്രന്‌ ആശംസ നേരുകയാണ്‌ സിനിമാ ലോകം. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, ജയറാം, അജുവര്‍ഗീസ്‌ അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന്‌ ആശംസ നേര്‍ന്നു.

മാര്‍ച്ച്‌ ഒമ്‌ബതിന്‌ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നെങ്കിലും പല കാരണങ്ങളാലും റിലീസ്‌ മാറ്റിവെയ്‌ക്കുകയായിരുന്നു. റിലീസ്‌ വീണ്ടും നീട്ടിയതോടെ ട്രോളന്‍മാര്‍ വീണ്ടും ഇളകി. പ്രദര്‍ശനത്തിനെത്താത്ത പൂമരത്തിന്റെ റിവ്യൂകള്‍ വരെ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളെ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സിനിമ മാത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നതിന്റെ കലിപ്പിലായിരുന്നു ആരാധകര്‍. ഇതിനിടയില്‍ കാളിദാസന്റെ തമിഴ്‌ ചിത്രം റിലീസാകുകയും ചെയ്‌തിരുന്നു.

പൂമരം വൈകുന്നതിനെ കളിയാക്കി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പൂമരത്തിനെയും കാളിദാസ്‌ ജയറാമിനെയും കളിയാക്കികൊണ്ട്‌ നിരവധി ട്രോളുകളാണ്‌ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക