Image

പി.ജയരാജനെതിരെ സിബിഐ ചുമത്തിയ യു.എ.പി.എ തുടരും

Published on 15 March, 2018
പി.ജയരാജനെതിരെ സിബിഐ ചുമത്തിയ യു.എ.പി.എ തുടരും


കൊച്ചി: കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ സിബിഐ ചുമത്തിയ യു.എ.പി.എ തുടരും. നടപടി ശരിയാണെന്ന്‌ ഹൈക്കോടതിയും ശരി വെച്ചു. യുഎപിഎ നീക്കണമെന്ന ജയരാജന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അനുമതി കിട്ടും മുന്‍പു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

യു.എ.പി.എ ചുമത്തിയത്‌ എറണാകുളം സി ബി ഐ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസ്‌ കമാല്‍ പാഷ പറഞ്ഞു. അതേസമയം, സി.ബി.ഐ അന്വേഷിക്കുന്ന കേസുകളിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ഹൈക്കോടതി അംഗീകരിച്ചു.
കതിരൂര്‍ മനോജ്‌ വധക്കേസില്‍ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തിയതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികളാണ്‌ ഹര്‍ജി നല്‍കിയത്‌.

നേരത്തെ കേസ്‌ പരിഗണിക്കവേ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോ എന്നു കോടതി ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക