Image

അഭിജിത്ത് വിജയന് പിന്തുണയുമായി എം. ജയചന്ദ്രന്‍

Published on 15 March, 2018
അഭിജിത്ത് വിജയന് പിന്തുണയുമായി എം. ജയചന്ദ്രന്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അവസാന നിമിഷം പിന്തള്ളപ്പെട്ട അഭിജിത്ത് വിജയന് പിന്തുണയുമായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ രംഗത്ത്. അഭിജിത്തിന്റെ പാട്ട് താന്‍ നേരിട്ടു കേട്ടിട്ടുള്ള ആളാണ് താനെന്നും അഭിജിത്ത് ദാസേട്ടനെ അനുകരിക്കുകയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.യേശുദാസിനെ അനുകരിച്ചെന്ന് ജൂറി പറയുന്ന ഈ യുവഗായകനെ അങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമോ.യേശുദാസിന്റെ ശബ്ദവുമായി സാമ്യം വന്നതിന് അഭിജിത്ത് എന്തു ചെയ്യാനാണ്,ജയചന്ദ്രന്‍ ചോദിക്കുന്നു.

'അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്. യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ ? തീര്‍ച്ചയായും ഇല്ല. അങ്ങനെയൊരു ആരോപണം പറയുമ്പോള്‍ അത് അര്‍ജുനന്‍ മാസ്റ്ററിനെ കൂടിയാണ് ബാധിക്കുന്നതെന്ന വേദന എനിക്കുണ്ട്.' ജയചന്ദ്രന്‍ പറയുന്നു. 

ദാസേട്ടന്റെ സ്വരത്തോട് അഭിജിത്തിന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് എന്തു ചെയ്യാനാണ് ? അഭിജിത്ത് അതിന് എന്തു തെറ്റാണ് ചെയ്തത് ? അതിനേക്കാളുപരി ഒരു പാട്ട് ഒരു ഗായകന്‍ നന്നായി പാടിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പുരസ്‌കാരം നല്‍കണം. ആലാപനത്തിലെ ഭംഗിയും ആഴവുമാണ് പരമമപ്രധാനമായി പുരസ്‌കാരത്തിനുള്ള യോഗ്യതയെന്നാണ് ഞാന്‍ കരുതുന്നത്. അവിടെ സ്വരത്തിന് മറ്റാരുടേതെങ്കിലുമായി സാമ്യമുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക