Image

പ്രവാസി സംരംഭകര്‍ക്ക് കേരളത്തില്‍ പ്രത്യേകം സാമ്പത്തിക മേഖല അനുവദിയ്ക്കുക : നവയുഗം

Published on 15 March, 2018
പ്രവാസി സംരംഭകര്‍ക്ക് കേരളത്തില്‍ പ്രത്യേകം സാമ്പത്തിക മേഖല അനുവദിയ്ക്കുക : നവയുഗം
കോബാര്‍: പ്രവാസി പുനരധിവാസം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി, പ്രവാസി സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രത്യേക സാമ്പത്തിക മേഖല (എക്കണോമിക്ക് ഫ്രീ സോണ്‍) അനുവദിക്കണമെന്ന് നവയുഗം റാക്ക നാദ യുണിറ്റ് രൂപികരണ സമ്മേളനം, പ്രമേയത്തിലൂടെ സംസ്ഥാന സര്ക്കാരിനോട് അവശ്യപ്പെട്ടു.

നവയുഗം സാംസ്‌കാരിക വേദി കോബാര്‍ മേഖലകമ്മിറ്റിയുടെ കീഴില്‍ റാക്ക നാദ കേന്ദ്രമായി പുതിയ യൂണിറ്റ് രൂപീകരിച്ചു. ആന്റോയുടെ അദ്ധ്യക്ഷതയില്‍ നടന്ന നവയുഗം നാദ യൂണിറ്റ് രൂപീകരണസമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി ഉത്ഘാടനം ചെയ്തു. നവയുഗം നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് കണ്‍വീനര്‍ ദാസന്‍ രാഘവന്‍ നോര്‍ക്കയുടെ വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. സുനു സ്വാഗതവും ഗിരീഷ് നന്ദിയും പറഞ്ഞു.

നവയുഗം റാക്ക നാദ യൂണിറ്റ് ഭാരവാഹികളായി ഗിരീഷ് വിജയന്‍ (പ്രസിഡന്റ്), ഹാരിസ് ടി.എ (വൈസ് പ്രസിഡന്റ്), സുനു വര്‍ഗ്ഗീസ് (സെക്രെട്ടറി), സന്തോഷ് (ജോയിന്റ് സെക്രെട്ടറി), ജോബിന്‍ ജോര്‍ജ്ജ് (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.


പ്രവാസി സംരംഭകര്‍ക്ക് കേരളത്തില്‍ പ്രത്യേകം സാമ്പത്തിക മേഖല അനുവദിയ്ക്കുക : നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക