Image

ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ പി.വൈ.പി.എ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചു

നിബു വെള്ളവന്താനം Published on 15 March, 2018
ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ പി.വൈ.പി.എ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചു
ന്യുയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എയുടെ പുതിയ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ച്ച് 3 ശനിയാഴ്ച ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നടന്ന ഉത്ഘാടന യോഗത്തില്‍ പാസ്റ്റര്‍ ഫിന്നി സാമുവേല്‍ അദ്ധ്യക്ഷത വഹിച്ചു.

റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് സമ്മേളനം ഉത്ഘാടനം ചെയ്തു. റവ.ഹെസ്റ്റണ്‍ വില്യംസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍മാരായ ബാബു തോമസ്, ഇട്ടി ഏബ്രഹാം, തോമസ് കിടങ്ങാലില്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ഡോ. റോജന്‍ സാം പ്രസിഡന്റ്), അലക്‌സ് ജോര്‍ജ് ഉമ്മന്‍ (വൈസ് പ്രസിഡന്റ്), പ്രയ്‌സണ്‍ ജേക്കബ് (സെക്രട്ടറി), സിബിന്‍.വി പീറ്റര്‍ (ജോ. സെക്രട്ടറി), ജെഫ്രി മാത്യൂ (ട്രഷറാര്‍), ഷേറാ തോമസ് (വി.ബി.എസ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഏപ്രില്‍ 6, 7, 8 തീയതികളില്‍ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സി ഹാക്കെന്‍ സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയില്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടും. സുവിശേഷകന്‍ പ്രവീണ്‍ മാത്യൂ ദൈവ വചനം പ്രസംഗിക്കും.
ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ പി.വൈ.പി.എ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചുഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ പി.വൈ.പി.എ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചുഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ പി.വൈ.പി.എ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചുഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ പി.വൈ.പി.എ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക