Image

ബലാത്സംഗം നടന്നിട്ടില്ല എന്നു തെളിഞ്ഞാല്‍ ഇരയ്ക്കു ശിക്ഷ നല്‍കട്ടെ: അഡ്വ: സംഗീത ലക്ഷ്മണ

Published on 15 March, 2018
ബലാത്സംഗം നടന്നിട്ടില്ല എന്നു തെളിഞ്ഞാല്‍ ഇരയ്ക്കു ശിക്ഷ നല്‍കട്ടെ: അഡ്വ: സംഗീത ലക്ഷ്മണ

കൊച്ചിയില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് രഹസ്യ വിചാരണ നടത്തണമെന്നും വനിത ജഡ്ജി കേസ് കേള്‍ക്കാന്‍ വേണം എന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ അപേക്ഷ നല്‍കിരുന്നു. നടിയുടെ ആവശ്യങ്ങള്‍ക്ക് അല്‍പ്പം പരിഹാസം കലര്‍ത്തി മറുപടി നല്‍കിരിക്കുകയാണ് അഡ്വ:സംഗീത ലക്ഷ്മണ. ഫേസ്ബുക്ക് കുറിപ്പില്‍ കൂടിയാണു സംഗീത തന്റെ അഭിപ്രായം വ്യക്തമാക്കിരിക്കുന്നത്.

അഡ്വ: സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണരൂപം

ഭാരതം ഒരു സ്വതന്ത്രരാഷ്ട്രമാണല്ലോ. അഭിപ്രായസ്വാതന്ത്ര്യം എന്നത് ഈ രാഷ്ട്രത്തിന്റെ ഭരണഘടനയിലെ ഒരു മെഹശലി േളലമൗേൃല തന്നെയാണല്ലോ? മാത്രമല്ല, സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെടേണ്ടതുണ്ട് എന്ന ധാരണ ഉണ്ടായി പോവുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മള്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഇതിനൊക്കെ പുറമേ, ഞാന്‍ ഈ ഞാന്‍  അതായത്, സംഗീതാ ലക്ഷ്മണ എന്ന ഈ ഞാന്‍, അനേകം ബലാത്സംഗ കേസുകളില്‍ ഹാജരായിട്ടുള്ള ഒരു അഭിഭാഷകയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഈ പറയാന്‍ പോകുന്ന അഭിപ്രായങ്ങള്‍ക്ക് അതിന്റേതായ ഗൗരവമുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും ഉടച്ചുവാര്‍ക്കല്‍ പ്രക്രിയ നടത്തുമ്പോള്‍ ഞാന്‍ ഈ പറയാന്‍ പോകുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കാവുന്നതാണ്. നിയമ നിര്‍മ്മാണ സഭകളും അവര്‍ക്ക് വേണ്ടുന്ന ശുപാര്‍ശകള്‍ നടത്തുന്നതിനും മറ്റുമായി പ്രവര്‍ത്തിക്കുന്ന ലോ കമ്മീഷനും പാര്‍ലിമെന്ററി പാനലുകളുമൊക്കെ ഈ ഘടകം കൂടി പരിഗണിക്കും എന്നത് എന്റെ പ്രത്യാശയാണ്.

ഇപ്പോഴുള്ള നമ്മുടെ നിയമ സംവിധാനത്തില്‍, ജില്ലാ കോടതികളിലും മറ്റു കീഴ്‌കോടതികളിലും ഒരു ജഡ്ജി മാത്രമാണ് ഒരു കോടതിയില്‍ ഉണ്ടാവുക. െ്രെടബ്യുണലുകളിലും ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമാണ് രണ്ട് ജഡ്ജിമാരുള്ള ഡിവിഷന്‍ ബെഞ്ച് എന്ന് പറയുന്നവ ഉണ്ടാവുക. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും മൂന്നോ അതിലധികമോ ജഡ്ജിമാരുള്ള ഭരണഘടനാ ബെഞ്ച് രൂപവത്ക്കരിക്കുകയും കേസുകള്‍ പരിഗണിക്കുകയും ചെയ്യാറുണ്ട്.

ബലാത്സംഗ കേസുകളില്‍ വിചാരണ നടത്താന്‍ അധികാരം ഇപ്പോള്‍ ഉള്ളത് ജില്ലാ കോടതികള്‍ക്കാണ്. അവിടെ ഒരു കോടതിയില്‍ ഒരു ജഡ്ജി മാത്രമാണ് ഉണ്ടാവുക. അത് പോരാ....ബലാത്സംഗ കേസുകളുടെ വിചാരണ നടക്കുന്ന കോടതികളുടെ നിയമസംവിധാനഘടന ഉടച്ചുവാര്‍ത്ത് പൊളിച്ചെഴുതണം. ബലാത്സംഗ കേസുകള്‍ പരിഗണിക്കുന്നത് സ്ത്രീ ജഡ്ജിമാരാവണം എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. ബലാത്സംഗ കേസുകള്‍ വിചാരണയ്ക്ക് എത്തുന്ന എല്ലാ കോടതികളിലും ഇനിയെങ്കിലും ഈരണ്ട് ജഡ്ജിമാര്‍ ഉള്ള ഡിവിഷന്‍ ബെഞ്ച് സംവിധാനം വേണം. അത് നിര്‍ബന്ധമായും ഒരു പുരുഷ ജഡ്ജിയും ഒരു സ്ത്രീ ജഡ്ജിയും ആവണം. ഈ വഴിക്ക് നിയമം കൊണ്ടുവരണം.

ബലാത്സംഗ കേസുകളില്‍; ബലാത്സംഗം നടന്നിട്ടിട്ടുണ്ടോ എന്നത് സ്ത്രീ ജഡ്ജി മാത്രം ഇരുന്നങ്ങു തീരുമാനിച്ചാല്‍ എങ്ങനാ ശരിയാവുക? നടന്നത് ബലാത്സംഗമാണോ ഉഭയസമ്മതപ്രകാരമുള്ള വെറും ഒരു നേരംപോക്കായിരുന്നോ എന്നത് വിശകലം ചെയ്യുന്നത് ചിലപ്പോള്‍ ഒരു പുരുഷ ജഡ്ജിക്ക് കൂടുതല്‍ കൃത്യതയോടെ ചെയ്യാനാവുമോ എന്നത് ഗവേഷണവിഷയമാക്കി പരിശോധിക്കേണ്ടതുണ്ട്. ഇനി ഇതൊന്നുമല്ല സ്ത്രീ പുരുഷനെയോ പുരുഷന്‍ സ്ത്രീയെയോ വശീകരിച്ച് കീഴ്‌പെടുത്തിയതോ മറ്റോ ആണെങ്കില്‍ അത് കണ്ടു പിടിക്കാന്‍ ഒരു പുല്ലിംഗമായ ജഡ്ജിയോ സ്ത്രീലിംഗമായ ഒരു ജഡ്ജിയോ ഒറ്റയ്ക്ക് ഇരുന്ന് വിചാരണ നടത്തി മുന്നില്‍ എത്തുന്ന തെളിവുകള്‍ അവലോകനം ചെയ്താല്‍ ശരിയാവുമോ എന്നത് പുനശ്ചിന്തവിധേയമാക്കുക തന്നെ വേണം. ബലാത്സംഗ കേസുകളില്‍ വിചാരണ നടത്തി, തെളിവുകള്‍ രേഖപ്പെടുത്തി, ആ തെളിവുകള്‍ വിശകലനം ചെയ്തശേഷം കേസില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നത് ആദ്യം കണ്ടുപിടിക്കേണ്ടതുണ്ട്. അതിന് ശേഷം, അതിന് ശേഷം മാത്രമാവണം കുറ്റകൃത്യം നടത്തിയത് ആര്, ആരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടുന്നത്. 

ഇതൊക്കെ ഒരു സ്ത്രീ ജഡ്ജിയും ഒരു പുരുഷ ജഡ്ജിയും അടങ്ങുന്ന ഒരു ഡിവിഷന്‍ ബെഞ്ച് കോടതി പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും കൂടി ഒരുമിച്ചിരുന്ന് ചെയ്യട്ടെ. അതാണ് വേണ്ടത്. അത് വേണം. 
മറ്റൊരു വശം ഇതാണ്; നടന്നത് ബലാത്സംഗം അല്ല എന്നുള്ള കേസുകളില്‍ നീതിദേവത തിരിയേണ്ടത് ഇരയുടെ ഭാഗത്തേക്കല്ലല്ലോ, പ്രതിയുടെ ഭാഗത്തേക്കല്ലേ? ബലാത്സംഗം നടന്നിട്ടില്ല എന്ന് തെളിയുന്ന പക്ഷം ഇരയ്ക്ക് ശിക്ഷ വിധിക്കാനുള്ള അധികാരം കൂടി ബലാത്സംഗ കേസുകളുടെ വിചാരണയുടെ ഭാഗമായി തന്നെ, ഞാന്‍ വിഭാവനം ചെയ്യുന്ന ഈ പറഞ്ഞ ഡിവിഷന്‍ ബെഞ്ച് ബലാത്സംഗ കോടതികള്‍ക്ക് നല്‍കി കൊണ്ടുള്ള നിയമം കൊണ്ടു വരണം. അത് വേണം. അതും വേണം.
ഇത്രയുമായി കഴിയുമ്പോള്‍, നമുക്ക് അടുത്ത പടിയിലേക്ക് കടക്കണം. അതായത് ബലാത്സംഗ കേസുകളില്‍ പ്രതിക്ക്/പ്രതികള്‍ക്ക് വേണ്ടിയും ഇരയ്ക്ക് വേണ്ടിയും ഹാജരാവുന്നത് നിര്‍ബന്ധമായും രണ്ടംഗ അഭിഭാഷക ടീം ആയിരിക്കണം എന്നത്. ഇരിക്കട്ടെ പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും നിയമസഹായം!! രണ്ടും പോരട്ടെ ഓരോ പ്ലേറ്റ്!! 
 ഫീലിംഗ് ദി അണ്‍കോണ്‍ട്രോളബിള്‍ നീഡ് ഫോര്‍ എ ഡ്രാസ്റ്റിക് ചേഞ്ച്. ഐ ഷപ്പോര്‍ട്ട് ചേഞ്ച്. ചെഞ്ചിനൊപ്പം

Join WhatsApp News
josecheripuram 2018-03-15 21:26:38
Now a days it is risk to have a sexual relation even with your wife.You never can predict when the female turns  against you.Even a concensual sexual act later turn rape.I suggest all men to carry a form where both party sign a consent to avoid legal actions in future.
Stormy Ammini 2018-03-15 23:37:08
after seventy what sexual relationship your talking about Josecheripuram? The stormy Daniel story happened probably many years ago. Now, poor trump is always tweeting. But he can run but cannot hide.  Draculla is now rising from the grave. Every man has to be carful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക