Image

മാര്‍ച്ച് 23-നു പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു

ജോജോ തോമസ്, ന്യൂയോര്‍ക്ക് Published on 15 March, 2018
മാര്‍ച്ച് 23-നു  പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു
അമേരിക്കയിലും ലോകമെങ്ങും താമസിക്കുന്ന പ്രിയ സീറോ മലബാര്‍ അത്മായ സഹോദരങ്ങളെ,

സഭയില്‍ സംജാതമായിരിക്കുന്ന പ്രശ്‌ന പരിഹാരത്തിനും സഭയില്‍ ഐക്യവും സമാധാനവും വീണ്ടെടുക്കുന്നതിനുമായി 2018 മാര്‍ച്ച് 23-നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു.

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ അറിയിക്കുന്ന സന്ദേശം താഴെ ചേര്‍ക്കുന്നു.


സീറോ മലബാര്‍ സഭയില്‍ ഐക്യത്തിനായി ഉപവാസ പ്രാര്‍ത്ഥനാദിനം

എറണാകുളം- അങ്കമാലി അതിരൂപതയില്‍ സമീപകാലത്ത് ഉടലെടുത്ത പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയില്‍ ഐക്യവും സമാധാനവും വീണ്ടെടുക്കുന്നതിനായി 2018 മാര്‍ച്ച് 23-നു വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 14-നു ബുധനാഴ്ച സഭയുടെ കേന്ദ്ര കാര്യാലയത്തില്‍ ചേര്‍ന്ന സ്ഥിരം സിനഡിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും സാധ്യമായ എല്ലാ സ്ഥാപനങ്ങളിലും അന്നേദിവസം ഒരു മണിക്കൂറെങ്കിലും വി. കുര്‍ബാനയുടെ ആരാധന നടത്തണമെന്നും സ്ഥിരം സിനഡ് ആഹ്വാനം ചെയ്തു. ഇതിനോടകം പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച രൂപതകളില്‍ അപ്രകാരം തന്നെ ആചരിച്ചാല്‍ മതിയാകുന്നതാണ്. അതോടൊപ്പം പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്തുന്നതിനും സിനഡ് തീരുമാനിച്ചു.

റവ ഫാ. ആന്റണി കൊള്ളന്നൂര്‍
ചാന്‍സലര്‍
സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക