Image

ഫ്രാന്‍സില്‍ തോക്കുധാരിയുടെ വെടിയേറ്റ്‌ 3 വിദ്യാര്‍ത്ഥികള്‍ അടക്കം 4 പേര്‍ മരിച്ചു

Published on 19 March, 2012
ഫ്രാന്‍സില്‍ തോക്കുധാരിയുടെ വെടിയേറ്റ്‌ 3 വിദ്യാര്‍ത്ഥികള്‍ അടക്കം 4 പേര്‍ മരിച്ചു
പാരീസ്‌: ഫ്രാന്‍സിലെ ടൗളൂസെയില്‍ ജൂത സ്‌കൂളിന്‌ പുറത്ത്‌ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്‌പ്പില്‍ നാലു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ വിദ്യാര്‍ഥികളാണ്‌. വെടിവയ്‌പ്പില്‍ ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ടൗളൂസെയിലെ ഓസാര്‍ ഹട്ടോറ സ്‌കൂളിന്‌ പുറത്താണ്‌ മോട്ടോര്‍ സൈക്കിളിലെത്തിയ തോക്കുധാരി വെടിവയ്‌പ്പ്‌ നടത്തിയത്‌. സംഭവത്തെത്തുടര്‍ന്ന്‌ ഫ്രാന്‍സിലെ എല്ലാ ജൂത സ്‌കൂളുകളിലും സുരക്ഷ കര്‍ശനമാക്കി. അക്രമിയ്‌ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക