Image

മറയൂരില്‍തമിഴ്‌നാട്‌ മുന്‍ മന്ത്രിയുടെ മകളും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ കിണറ്റില്‍ വീണു

Published on 16 March, 2018
മറയൂരില്‍തമിഴ്‌നാട്‌ മുന്‍ മന്ത്രിയുടെ മകളും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ കിണറ്റില്‍ വീണു

മറയൂര്‍ : തമിഴ്‌നാട്‌ മുന്‍ മന്ത്രിയുടെ മകളും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍ വീണു. മറയൂരില്‍ എത്തിയപ്പോള്‍ ടയര്‍ പൊട്ടുകയും കാര്‍ നിയന്ത്രണം വിട്ട്‌ കിണറ്റിലേയ്‌ക്ക്‌ പതിക്കുകയുമായിരുന്നു.

അണ്ണാ ഡിഎംകെയുടെ മുന്‍ മന്ത്രിയും മടത്തുകുളം എംഎല്‍എയുമായിരുന്ന ഷണ്‍മുഖവേലുരിന്റെ മകളുടെ കുടുംബമാണ്‌ അപകടത്തില്‍ പെട്ടത്‌. കാറിലുണ്ടായിരുന്ന ആറുപേരും പരിക്കുകളോടെ രക്ഷപെട്ടു. മുന്‍ മന്ത്രിയുടെ മകള്‍ മീനാക്ഷി ,ഭര്‍ത്താവ്‌ മോഹന്‍രാജ്‌, ബന്ധുക്കളായ സുന്ദരരാജന്‍, രാധാമണി, തങ്കവേല്‍, ഒപ്പം െ്രെഡവര്‍ മോഹന്‍രാജ്‌ എന്നിവരാണ്‌ കാറിലുണ്ടായിരുന്നത്‌.

കിണറ്റില്‍ വെള്ളമില്ലാതിരുന്നതിനാലാണ്‌ വന്‍ ദുരന്തം ഒഴിവായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക