Image

ആധാര്‍ സുരക്ഷ വീഴ്‌ച പുറത്തുകൊണ്ടുവന്ന ദ ട്രിബ്യൂണ്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്‌ രാജിവെച്ചു

Published on 16 March, 2018
ആധാര്‍ സുരക്ഷ വീഴ്‌ച പുറത്തുകൊണ്ടുവന്ന ദ ട്രിബ്യൂണ്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്‌ രാജിവെച്ചു
ന്യൂദല്‍ഹി: ആധാറിന്റെ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ട ഛത്തീസ്‌ഗഢ്‌ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദ ട്രിബ്യൂണ്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്‌ ഹാരിഷ്‌ ഖാരെ രാജിവെച്ചു.

വാര്‍ത്ത പുറത്തുവിട്ടതിന്റെ പേരില്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടന്നുള്ള ട്രിബ്യൂണ്‍ ഉടമകളായ ട്രസ്റ്റിന്റെ ഇടപെടലാണ്‌ രാജിയിലേക്ക്‌ വഴിവെച്ചതെന്ന്‌ പത്രവുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച്‌ ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ആധാര്‍ ഡാറ്റാബേസിന്റെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിയുള്ള ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ വന്ന്‌ ആഴ്‌ചകള്‍ക്കുള്ളിലാണ്‌ അദ്ദേഹം രാജിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്‌.


500രൂപ കൊടുത്താല്‍ ആരുടെ ആധാര്‍ വിവരങ്ങളും ലഭിക്കുമെന്നായിരുന്നു ദ ട്രിബ്യൂണ്‍ പുറത്തുവിട്ട വാര്‍ത്ത. ആധാറിനായി എന്റോള്‍ ചെയ്‌ത എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ഇടനിലക്കാര്‍ക്ക്‌ ചോര്‍ത്താന്‍ ആധാര്‍ ഡാറ്റാബേസ്‌ അനുവദിക്കുന്നുണ്ട്‌ എന്നായിരുന്നു ദ ട്രിബ്യൂണിന്റെ കണ്ടെത്തല്‍.

വാര്‍ത്ത വന്നതിനു പിന്നാലെ സ്വകാര്യതയ്‌ക്കുവേണ്ടി വാദിക്കുന്നവര്‍ ഹാരിഷ്‌ ഖാരെയേയും അദ്ദേഹത്തിനൊപ്പമുള്ളവരേയും അഭിനന്ദിച്ച്‌ രംഗത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക