Image

' ഹൈടെക്‌ ഗ്രാമസഭയുമായിചരിത്രം കുറിച്ച്‌ ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌

Published on 16 March, 2018
' ഹൈടെക്‌ ഗ്രാമസഭയുമായിചരിത്രം കുറിച്ച്‌ ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌
കാസര്‍ഗോഡ്‌ ജില്ലയിലെ മലയോര പഞ്ചായത്തായ ബേഡഡുക്ക സ്വദേശികളായ ഇരുനൂറോളം പ്രവാസികളും ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌ ഗ്രാമസഭയില്‍ ഇത്തവണ  പങ്കാളികളായി. ജോലി ആവശ്യത്തെത്തുടര്‍ന്ന്‌ വിദേശത്തായ നാട്ടുകാര്‍ക്ക്‌ അവസരമൊരുക്കിയത്‌ ഹൈടെക്‌ ഗ്രാമസഭയാണ്‌.

 ചരിത്രത്തിലേക്കാണ്‌ ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌ കയറിയത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച ആശയത്തെ പിന്തുണച്ച്‌ രംഗത്തെത്തിയവരെ ഉള്‍പ്പെടുത്തി വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പു വഴിയായിരുന്നു ഗ്രാമസഭ.

2018-19 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്‌ നടത്തിയ ചര്‍ച്ചകളില്‍ വിദേശത്തും, രാജ്യത്തിനകത്തുമായി ജോലി ചെയ്യുന്ന പഞ്ചായത്ത്‌ സ്വദേശികളായ ഇനൂറോളം പേര്‍ നിശ്ചിത സമയത്ത്‌ ഗ്രാമസഭ ആരംഭിച്ചു.

 ചര്‍ച്ചയില്‍ പങ്കാളികളായി. ബേഡഡുക്ക പഞ്ചായത്തിലെ വിവിധങ്ങളായ വികസന പദ്ധതികളെക്കുറിച്ച്‌ പ്രവാസികളുടെ ആശയങ്ങളും, ആവശ്യങ്ങളും ചര്‍ച്ച ചെയ്‌തു.

പ്രവാസികള്‍ക്ക്‌ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, കര്‍ഷകരുടെ വിളകള്‍ക്ക്‌ ന്യായമായ വില ലഭിക്കുന്നതിന്‌ പഞ്ചായത്തില്‍ ആഴ്‌ച്ചചന്ത തുടങ്ങണമെന്നും, ബേഡകം കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തെ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയായി ഉയര്‍ത്തുക, പഞ്ചായത്തിനകത്തെ വിനോദ സഞ്ചാര സാധ്യതകളെ ഉപയോഗപ്പെടുത്തുക, പഞ്ചായത്തിനകത്ത്‌ മികച്ചൊരു ഗവണ്മെന്റ്‌ കോളേജ്‌ ആരംഭിക്കുക, സമ്പൂര്‍ണ്ണ ശുചിത്വം, മാലിന്യ സംസ്‌കരണം, സ്വയം തൊഴില്‍ സംരംഭങ്ങള്‍, പഞ്ചായത്തിന്‌ സ്വന്തമായി കള്‍ച്ചറല്‍ കോംപ്ലക്‌സ്‌ തുടങ്ങി നിരവധി അഭിപ്രായങ്ങളും ആവശ്യങ്ങളുമാണ്‌ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്‌.

ഫെബ്രുവരി 26ന്‌ രാത്രി എട്ടുമണിക്കാരംഭിച്ച ഗ്രാമസഭ പ്രവാസികളുടെ ജോലി സമയം കൂടെ കണക്കിലെടുത്ത്‌  12 മണിവരെ നീളുകയായിരുന്നു. ഹൈടെക്‌ ഗ്രാമസഭയില്‍ ഉയര്‍ന്നു വന്ന ആശയങ്ങളെ ക്രോഡീകരിച്ച്‌ റിപ്പോര്‍ട്ടു തയ്യാറാക്കുകയും പഞ്ചായത്ത്‌ വികസന സെമിനാറില്‍ അവതരിപ്പിക്കുകയും ചെയ്‌തു.

വികസന സെമിനാര്‍ അംഗീകരിച്ച ആശയങ്ങള്‍ ഉള്‍പ്പടുത്തി അതേ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലൂടെ പ്രവാസികളെ അറിയിക്കുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക