Image

നിഷ ജോസ് കെ. മാണി പറഞ്ഞു; പാര്‍വതിയും പി.സിയും ഏറ്റു പിടിച്ചു

Published on 16 March, 2018
നിഷ ജോസ് കെ. മാണി പറഞ്ഞു; പാര്‍വതിയും പി.സിയും ഏറ്റു പിടിച്ചു
ട്രെയിന്‍ യാത്രക്കിടെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന  നിഷ ജോസ് കെ. മാണിയുടെ ആരോപണത്തിനു പ്രതികരണവുമായി പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതി. 

പുസ്തകം വിറ്റു പോകനുള്ള അടവ് എന്ന നിലയിലാണു പാര്‍വതിയുടെ വ്യാഖ്യാനമെങ്കില്‍ അമ്മായിയഛന്‍ പി.സി. ജോര്‍ജ് എം.എല്‍.എ പറയുന്നത് ഷോണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ഗൂഡ ശ്രമമാണെന്നാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ പാലായില്‍ ഷോണ്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും അതു തടയിടാനുള്ള ശ്രമമാണിതെന്നും പി.സി പറയുന്നു.

തന്റെ മകനല്ല ആരോപണ വിധേയനെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയനായ വ്യക്തിയുടെ പേര് നിഷ വെളിപ്പെടുത്തണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. 

പാര്‍വതിയുടെ പോസ്റ്റ്. 

'എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ...അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ്ങ് പൊലിക്കുള്ളൂ...'

കമന്റിനു നല്ല പ്രതികരണമാണ്.

'ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണ്. നിഷ, മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും. അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ.'

'ഒരു എംപി ആയ ജോസ് കെ മാണിയുടെ ഭാര്യയോട് ആരെങ്കിലും അപമര്യാദയായി പെരുമാറാന്‍ ധൈര്യം കാണിക്കുമോ? ഒരു എംപി വിചാരിച്ചാല്‍ നിസാരമായി അവനെ പിടിക്കരുതോ?'പിസി ചോദിക്കുന്നു. 
തനിക്കും മകനുനെതിരെ കെ.എം.മാണിയും ജോസ് കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നു പി.സി.ജോര്‍ജ് എംഎല്‍എ
സംഭവം എട്ടുവര്‍ഷം മുന്‍പാണ്. അന്നു ജോസ് കെ.മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. ഇതറിഞ്ഞിട്ടും മിണ്ടാതിരുന്നെങ്കില്‍ ജോസ് കെ.മാണി ആണും പെണ്ണുമല്ലെന്നു പറയേണ്ടിവരും.
കെ.എം.മാണി എന്തൊരു അച്ഛനാണ്. ഇങ്ങനെയൊരു സംഭവം അന്നു നടന്നിട്ടുണ്ടെങ്കില്‍ എന്തേ മിണ്ടിയില്ല..? 

അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണിത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ഇവര്‍ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഈ പുസ്തകവും വിവാദവും.

ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്കു നിഷ കൂട്ടുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

നിഷയുടെ വാക്കുകള്‍ ഇങ്ങനെ:

ഒരു നേതാവിന്റെ മെലിഞ്ഞ മകനാണ് എന്നോട് അപമര്യാദയായി പെരുമാറിയത്. ഇയാളുടെ അച്ഛന്‍ മുന്‍പ് ഞങ്ങളുടെ മുന്നണിയിലായിരുന്നു. കേരളാ കോണ്‍ഗ്രസ് അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നല്ലോ. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പറയുന്നത് ശരിയല്ല. കാരണം, വിവാദങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല.

ആരെയും വ്യക്തിഹത്യ ചെയ്യാനോ വിവാദത്തിനോ ഞാന്‍ തയ്യാറല്ല. എന്നാല്‍ സംഭവം സത്യമാണ്. എന്റെ അനുഭവം വായനക്കാരില്‍ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. മാധ്യമങ്ങള്‍ പല കഥകളും മെനയുകയാണ്. ആരേയും വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അഭിമുഖത്തില്‍ നിഷ പറയുന്നു.

പുസ്തകത്തിലെ എ വിഐപി ട്രെയിന്‍ സ്റ്റോറി എന്ന അധ്യായത്തിലാണ് തനിക്ക് നേരിടേണ്ടി ദുരനുഭവം നിഷ വ്യക്തമാക്കുന്നത്.

ജോസ്.കെ മാണിയോടു താന്‍ ഈ കാര്യം പറഞ്ഞിരുന്നു. 
ആരോപണം അടഞ്ഞ അധ്യായമാണെന്നും പേര് വെളിപ്പെടുത്താനില്ലെന്നും നിഷ പ്രതികരിച്ചു. 

സംഭവം നടന്നത് എന്നാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ചില സൂചനകള്‍ മാത്രമാണ് പുസ്തകത്തില്‍ പറയുന്നത്.

ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്ന സംഭവങ്ങളും പുസ്തകത്തില്‍ നിഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കുമെന്നുറപ്പ്. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി ദി അദര്‍ സൈഡ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥയിലാണു നിഷ വെളിപ്പെടുത്തുന്നത്. കെഎം മാണിയുടെ മരുമകളും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷയുടെ വെളിപ്പെടുത്തലുകളില്‍ രാഷ്ട്രീയ നേതാവിന്റെ മകനെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ ഉണ്ട്. എന്നാല്‍ ഇത് ആരാണെന്നു പറയാന്‍ നിഷ തയ്യാറായിട്ടില്ല. കൂടുതല്‍ സൂചനകള്‍ ഇതു സംബന്ധിച്ച് നിഷ തന്നെ പുറത്തു വിട്ട സാഹചര്യത്തില്‍ ഇതു പി.സി ജോര്‍ജിന്റെ മകനാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പുസ്തകം ഡിസി ബുക്സ് ആണ് പുറത്തിറക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രമുഖ നേതാവിന്റെ മകന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു.

സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്നും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. അതു പി.സി. ജോര്‍ജ് ആണെന്നുള്ള കാര്യം വ്യക്തവുമാണ്. പിസിയും സരിതയും തമ്മിലുള്ള ബന്ധം അറിയാവുന്ന നിലയ്ക്ക് ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.

സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. 
Join WhatsApp News
Amerikkan Mollaakka 2018-03-16 14:17:41
ഞമ്മടെ അമേരിക്കൻ മലയാളി വനിത എഴുത്തുകാർ മൊത്തത്തിൽ മര്യാദക്കാരാണ്. അല്ലെങ്കിൽ അവരും അവരുടെ പുസ്തകത്തിൽ ആരെങ്കിലും പീഡിപ്പിച്ച്ചുവെന്ന്എഴുതി പുസ്തകം വിറ്റഴിച്ച്ചേനെ. ഇപ്പോഴാണെങ്കിൽ ട്രംപിന്റെ പേര് പറഞ്ഞാൽ ഡെമോക്രാപ്റ്റിക് പാർട്ടിയുടെ സപ്പോർട് കിട്ടും. പാവം പുരുഷന്മാരുടെ കാര്യം
കഷ്ടം.  ഹ ള്ള ഓ...ഓ...
നാരദന്‍ 2018-03-16 16:21:43
ട്രുംപ് പിടിക്കാന്‍ വന്നു എന്നൊരു കാച്ച് കൊട്.
ഒത്താല്‍ വൈറ്റ് ഹൌസില്‍ ജോലിയും കിട്ടും 
BENNY KURIAN 2018-03-16 19:51:10
Sorry to read this..  This is very bad marketing stunt.
Vayanakaaran 2018-03-16 17:14:24
 യേശു ഒരു തെരുവ് വേശ്യയുടെ കൂടെ  ഭാരതത്തിൽ
പോയി എന്നൊക്കെ എഴുതി വായനക്കാരെ
ശ്രധിപ്പിക്കാം. മൊല്ലാക്കയും നാരദരും 
അതേപ്പറ്റി ചർച്ച ചെയ്‌താൽ സംഗതി ഹിറ്റാകും.പക്ഷെ ദൈവ വിശ്വാസികൾക്ക് ഇഷ്ടമാവില്ല. നിസ്കരിക്കുന്ന മൊല്ലാക്കയും നാരായണ മന്ത്രം ജപിക്കുന്ന നാരദരും ദൈവ ദോഷമുള്ള കാര്യങ്ങൾ ചെയ്യില്ലല്ലോ.
josecheripuram 2018-03-16 21:07:18
Now a days it's a credit to say "me too".If a man got attracted to a woman how is going to express to her?By look ,talk,touch,and vise versa,but after so many years the woman come out with stories of misbehavior,rape etc,I would suggest to the guys,keep a form with you for consent & let the woman sign &if possible notorise.What else the poor guy do.
asooya purushan 2018-03-16 21:52:05
ജോസ് ചേട്ടാ നമ്മൾക്കൊന്നു കൂടണം. ചേട്ടന് നല്ല experience ഷെയർ ചെയ്യാൻ ഉണ്ടെന്നു തോന്നുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക