Image

പൊടിക്കാറ്റില്‍ മുങ്ങിയ കുവൈറ്റ് മാനത്ത് അത്ഭുതപ്രതിഭാസം

Published on 16 March, 2018
പൊടിക്കാറ്റില്‍ മുങ്ങിയ കുവൈറ്റ് മാനത്ത് അത്ഭുതപ്രതിഭാസം
പ്രാദേശിക സമയം വൈകുന്നേരം 4.30. ചുറ്റുപാടും ഇരുട്ടിയത് കണ്ട് കുവൈറ്റ് സിറ്റിയിലെ ജനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് ആകാശത്തിന് മുമ്പെങ്ങുമില്ലാത്ത ചുവന്ന നിറം. മിന്നലും ഇടിയും കൂടി അകമ്പടിയായി എത്തിയതോടെ, സംഭവമെന്തെന്ന് അറിയാതെ പലരും പകച്ചു. സാധാരണ കണ്ടിട്ടില്ലാത്ത വിധമുള്ള പൊടിക്കാറ്റായിരുന്നു അന്തരീക്ഷത്തില്‍ വിക്രിയകള്‍ ഒപ്പിച്ചത്. വിവിധ നിറങ്ങളില്‍ ആകാശത്ത് ഉയര്‍ന്നു നിന്ന പൊടി പിന്നീട് ഒരു മണിക്കൂറോടെ പിന്‍വാങ്ങി. മഴയും ഇടിയും മാറി മാനം തെളിഞ്ഞതോടെ, കാലാവസ്ഥ വിഭാഗം രംഗത്ത് എത്തി. പൊടിക്കാറ്റിന്റെ ചില രൂപഭാവങ്ങളായിരുന്നുവേ്രത നഗരത്തെ മൂടിയത്. അംബരചുംബികളായ കെട്ടിടത്തിനു മുകളില്‍ നിറം കോരിയൊഴിച്ചതു പോലെയാണ് ഈ ദൃശ്യം പലര്‍ക്കും അനുഭവപ്പെട്ടത്. വെള്ളിയാഴ്ച അവധി ദിനമായിരുന്നതിനാല്‍ പലരും വീടുകളില്‍ കുടുംബ സമേതം ഉണ്ടായിരുന്നു. ഭൂകമ്പമാണോ, അതോ കൊടുങ്കാറ്റാണോ എന്നറിയാതെ ആശങ്കപ്പെട്ടവര്‍ സംഭവം എന്തായാലും ക്യാമറയിലാക്കി. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നു കുവൈറ്റില്‍ നിന്നുള്ളവര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക