Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വാര്‍ഷിക ധ്യാനം 23, 24, 25 തീയതികളില്‍

Published on 16 March, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വാര്‍ഷിക ധ്യാനം 23, 24, 25 തീയതികളില്‍

സൂറിച്ച്: സീറോ മലബാര്‍ െ്രെകസ്തവ സമൂഹത്തിന്റെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 23, 24, 25 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സൂറിച്ച് സെന്റ് തെരേസാ ദേവാലയത്തില്‍ നടക്കും. 

പ്രശസ്ത സുവിശേഷ പ്രസംഗകനും മിഷനറിയുമായ അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പനേങ്ങാടന്‍ ആണ് ധ്യാനം നയിക്കുന്നത്. 

വെള്ളി ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെയും ശനി രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെയും ഞായര്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെയുമാണ് ധ്യാനം. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ പ്രിന്‍സ് പനേങ്ങാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 

അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്.

ധ്യാനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലബാര്‍ സഭാ കോഓഡിനേറ്റര്‍ ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക