Image

സത്യജ്വാല: സഭാ സ്വത്തുക്കള്‍, ഭൂമി ഇടപാട് കേസ്‌

Published on 16 March, 2018
സത്യജ്വാല: സഭാ സ്വത്തുക്കള്‍, ഭൂമി ഇടപാട് കേസ്‌
Join WhatsApp News
Joseph 2018-03-19 12:33:12
ഭൂമി വിവാദം സഭയിലുണ്ടായത് നല്ലതിന്റെ തുടക്കമാണെന്നു ചിന്തിക്കാം. വിശ്വാസികളായ ഒരു വലിയ വിഭാഗത്തിന് സഭയിലെ കപട പുരോഹിതരുടെ വേലത്തരങ്ങൾ മനസിലാകാനും തുടങ്ങി. എറണാകുളത്ത് മാത്രമല്ല ഭാരതത്തിൽ എല്ലായിടത്തും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഇവന്മാർ തട്ടിയെടുത്തു കൊണ്ടിരുന്ന കാര്യങ്ങൾ പൊതു ജനത്തിനു മനസിലായി തുടങ്ങിയിരിക്കുന്നു. അഞ്ചുവർഷം മുമ്പ് ഇതിനെതിരേ പ്രതികരിക്കാൻ അല്മായ ശബ്ദവും സത്യജ്വാലായും പോലുള്ള ചുരുക്കം ചില മാധ്യമങ്ങളെയുണ്ടായിരുന്നുള്ളൂ. ഇന്ന് സോഷ്യൽ മീഡിയാ മുഴുവൻ സഭയുടെ തട്ടിപ്പ് വിവരങ്ങൾ വെടിക്കെട്ടുപോലെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നു. 

സഭയിൽ തട്ടിപ്പ് പണ്ട് മുതലേയുണ്ടായിരുന്നു. എന്നാൽ സഭയുടെ ഏറ്റവും വലിയ തട്ടിപ്പ് ഫാരീസ് അബുബേക്കറും കാഞ്ഞിരപ്പള്ളി മെത്രാനും ഒത്തുകൂടി ദീപിക വിറ്റു കോടിക്കണക്കിന് രൂപയും വസ്തുവകകളും തട്ടിയെടുത്ത ചരിത്രമാണ്. അന്ന് ആരും ഒച്ചപ്പാടുണ്ടാക്കാൻ മുമ്പോട്ടുവന്നില്ല.   എറണാകുളം ഭൂമിയിടപാടുകളിലെ തട്ടിപ്പിന്റെ പിന്നിലും ഫാരിസും ബിഷപ്പും ഉണ്ടെന്ന് ശ്രീ പി.സി. ജോർജ് എം.എൽ.എ പ്രഖ്യാപിച്ചിരിക്കുന്നു. യൂട്യൂബിൽ വിശദമായി അദ്ദേഹം ആ കഥ പറയുന്നുണ്ട്. 

എറണാകുളം അങ്കമാലിയിലെ പുരോഹിതർ പൊതുവെ ചെറ്റകളാണ്. പലരും തറവാടികളായ വീട്ടിലെ മുതലാളിമാരുടെ വേലക്കാരികളിൽ നിന്നും വ്യപിചരിച്ചുണ്ടായ മക്കളെന്നു ശ്രീ പി.സി.ജോർജ് പറയുന്നു. അഭിമാനമില്ലാത്ത ഈ പുരോഹിതർ പാരമ്പര്യമുള്ള കുടുംബങ്ങളുടെ വീട്ടുപേരും വെച്ച് ചന്തമുട്ടന്മാരെപ്പോലെ തെരുവകളിൽ പ്രകടനത്തിനിറങ്ങിയിരിക്കുകയാണ്. അങ്കമാലി തൊട്ടു തൃശൂർ വരെയുള്ള പുരോഹിതരെ വിലയിരുത്തുകയാണെങ്കിൽ കൂടുതൽ അന്തസുള്ള പുരോഹിതർ സഭയ്ക്കുളളത് പാലാ, ചങ്ങനാശേരി എന്നിങ്ങനെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ളവരെന്നു കാണാം.

എന്തായാലും വിശ്വാസികളുടെ മനസ്സ് മാറിക്കൊണ്ടിരിക്കുന്നു. ചർച്ച് ആക്റ്റിന്റെ പ്രസക്തിയും മനസിലാക്കിത്തുടങ്ങി. പള്ളിക്കുഞ്ഞാടുകളുടെയിടയിൽ ഒരു രഹസ്യ സർവ്വേ നടത്തുകയാണെങ്കിൽ ഭൂരിഭാഗം വിദ്യാസമ്പന്നരായവർ ചർച്ച് ആക്റ്റിനെ അനുകൂലിക്കും. പുരോഹിതരിൽ ഏറിയ പങ്കും ചർച്ച് ആക്റ്റ് നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്. കാരണം, എന്റെ ദേവാലയം കള്ളന്മാരുടെ ഗുഹയല്ലെന്ന് പറഞ്ഞത് ക്രിസ്തുവാണ്. അധികാരമില്ലാത്ത പുരോഹിതർക്ക് സഭയിലെ കള്ളപുരോഹിതർ ആരൊക്കെയെന്ന് വ്യക്തമായി അറിയാം. 

കുപ്പായമണിഞ്ഞ തട്ടിപ്പുകാരുടെയും കള്ളന്മാരുടെയും യൂദാസുകളുടെയും കൈവശത്തിലിരിക്കുന്ന സഭാസ്വത്തുക്കൾ വിശ്വാസികളുടെ സംരക്ഷണയിൽ വന്നെത്തുന്ന കാലം അധികം അകലെയല്ല. ആർക്കും എല്ലാവരെയും എല്ലാക്കാലത്തും ഒരു പോലെ വിഡ്ഢികളാക്കാൻ സാധിക്കില്ല. 

ശ്രീ ജോർജ് മൂലേച്ചാലിന്റെ സത്യജ്വാലയിൽ വന്ന ഈ ലേഖനം വളരെ നന്നായിരിക്കുന്നു. ആശയങ്ങളും നിറഞ്ഞിരിക്കുന്നു. ഈ ലേഖനം വായിക്കാൻ കൂടുതൽ വായനക്കാർ മുമ്പോട്ട് വരട്ടെയെന്നും ആഗ്രഹിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക