Image

ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 17ന് 3.30 PM

പി.പി. ചെറിയാന്‍ Published on 17 March, 2018
ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 17ന്  3.30 PM
ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കേരള അസ്സോസിയേഷന്‍ ഓപ് ഡാളസ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 17 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3.30ന് ഗാര്‍ലന്റ്ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്. ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത.

പരിപാടി ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ ആര്‍്ട് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളി, സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ എന്നിവര്‍ ്അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനശ്വര്‍ മാമ്പിള്ളി-214 997 1385, ദാനിയേല്‍ കുന്നേല്‍469 274 3456.

ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 17ന്  3.30 PM
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക