Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ് മൂന്നാം റൗണ്ട് റൗണ്ട് പൂര്‍ത്തീകരിച്ചു.

സാം പടിഞ്ഞാറേക്കര Published on 17 March, 2018
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ് മൂന്നാം റൗണ്ട്  റൗണ്ട് പൂര്‍ത്തീകരിച്ചു.
ടോറോന്റോ : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2017  ഡിസംബര്‍ 1 നു ആരംഭിച്ച വാട്‌സ്ആപ് ബൈബിള്‍ ക്വിസ് മൂന്നാം  റൗണ്ട് പിന്നിട്ടപ്പോള്‍ കാനഡയുടെ  വിവിധ പ്രവിശ്യകളില്‍ നിന്ന്  അറുപതോളം  പേര്‍  പങ്കെടുത്തു.

മൂന്നാം  റൗണ്ടില്‍ ഗോഡ്‌സെ ഷെബു (മാര്‍ക്കം),ഷൈന്‍ വര്ഗീസ് ( തോരോള്‍ഡ്) സിമി മാത്യു കുരുവിള ( നയാഗര ) , തിമോത്തി ജെ ജോര്‍ജ് (കാല്‍ഗരി  )  എന്നിവര്‍ മുന്നിട്ടു നില്‍ക്കുന്നു 

ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നത്.തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം  8   മണിക്ക് ഇടുന്ന ചോദ്യത്തിന് 10  വരെ ഉത്തരം പറയാന്‍ സാവകാശം ഉണ്ട്.

പാസ്റ്റര്‍  ജോബിന്‍ പി മത്തായി ബൈബിള്‍ ക്വിസ് നു  നേതൃത്വം നല്‍കുന്നു.

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ് മൂന്നാം റൗണ്ട്  റൗണ്ട് പൂര്‍ത്തീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക