Image

ആലപ്പുഴയില്‍ നാവികസേന ഹെലികോപ്‌ടര്‍ അടിയന്തിരമായി നിലത്തിറക്കി

Published on 17 March, 2018
ആലപ്പുഴയില്‍ നാവികസേന ഹെലികോപ്‌ടര്‍ അടിയന്തിരമായി നിലത്തിറക്കി
ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ നാവികസേന ഹെലികോപ്‌ടര്‍ അടിയന്തിരമായി നിലത്തിറക്കി. കൊച്ചിയില്‍ നിരീക്ഷണ പറക്കലിനായി പോയ ചേതക്‌ എന്ന ഹെലികോപ്‌ടറാണ്‌ അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നത്‌. ആലപ്പുഴ മുഹമ്മ കെ.പി മെമമ്മാറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിനോട്‌ ചേര്‍ന്നാണ്‌ ചേതക്‌ ഹെലികോപ്‌ടര്‍ ഇറക്കിയത്‌.

കോക്‌പിറ്റില്‍ അപായ സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്നാണ്‌ നിലത്തിറക്കിയത്‌. ഹെലികോപ്‌ടറില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നുവെന്നും, ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു. എഞ്ചിന്‌ സാങ്കേതിക തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ്‌ ഇന്നു രാവിലെ 11.20 ഓടെ വെട്ടയ്‌ക്കല്‍ ബീച്ചിനോട്‌ ചേര്‍ന്ന്‌ ആളൊഴിഞ്ഞ മേഖലയില്‍ നിലത്തിറക്കേണ്ടി വന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക