Image

ബംഗാളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു

Published on 17 March, 2018
 ബംഗാളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ   പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു

പശ്ചിമബംഗാളിലെ കട്‌വയില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു. ടെലിഫോണ്‍ മൈതാനിയിലെ നെഹ്‌റു പ്രതിമയിലാണ്‌ അക്രമികള്‍ കറുത്ത മഷിയൊഴിച്ചത്‌. പൊലീസ്‌ സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി. അക്രമത്തിന്‌ പിന്നിലാരെന്ന്‌ അന്വേഷിക്കുന്നതായി പൊലീസ്‌ പറഞ്ഞു.

രാജ്യത്ത്‌ നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കപ്പെടുകയും കേടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക