Image

ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 28-ന്

സേതു വിദ്യാസാഗര്‍ Published on 17 March, 2018
ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 28-ന്
ടൊറന്റോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 28-നു വൈകുന്നേരം 5.30-നു നടത്തപ്പെടുമെന്നു പ്രസിഡന്റ് ടോമി കോക്കാട്ട്, സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്ത്, ട്രഷറര്‍ റോയി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഷിബു ജോണ്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് ലൂക്കോസ്, ജോയിന്റ് ട്രഷറര്‍ സനിഷ ജോസഫ്, ജോയിന്റ് കണ്‍വീനര്‍ ജെലിന്‍ ജോസഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

എറ്റോബിക്കോക്കിലുള്ള മൈക്കിള്‍ പവര്‍ സെന്റ് ജോസഫ് സ്കൂളില്‍ വച്ചാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. വിവിധ കലാപരിപാടികളോടുകൂടി നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ സമൂഹിക-സാംസ്കാരിക- രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. സംഘടനയുടെ തുടക്കംമുതല്‍ ഈ സംഘടനയെ വളര്‍ത്താന്‍ സഹായിച്ച എല്ലാവരേയും സംഘാടകര്‍ സ്‌നേഹപൂര്‍വ്വം ഉദ്ഘാടന സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നവംബര്‍ മൂന്നാംതീയതി ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.torontomalayaleesamajam.com
ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 28-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക