Image

ഡൊണാള്‍ഡ് ട്രംപ് സദാചാര കോടതിയിലോ? (ബി ജോണ്‍ കുന്തറ)

Published on 17 March, 2018
ഡൊണാള്‍ഡ് ട്രംപ് സദാചാര കോടതിയിലോ? (ബി ജോണ്‍ കുന്തറ)
പ്രസിഡന്റ് ട്രംപ്, രണ്ടുതരം അന്വേഷണങ്ങളാണ് നേരിടുന്നത്. ഒന്ന് റോബര്‍ട്ട് മുള്ളര്‍ എന്ന സ്‌പെഷ്യല്‍ കൗണ്‍സില്‍ നടത്തുന്ന റഷ്യന്‍ ഗൂഢാലോചന.രണ്ടാമത്തേത് ഒട്ടേറെ മാധ്യമങ്ങളുടെയും ട്രംപ് വിരോധികളുടേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സദാചാര കോടതിയില്‍.ഈരണ്ട് അന്വേഷണങ്ങളുടേയും ഒരേയൊരുലക്ഷ്യം ട്രംപിനെ പ്രെസിഡന്‍റ്റ് പദവിയില്‍ നിന്നും പുകച്ചു ചാടിക്കുക.

സദാചാര കോടതി പരിശോധിക്കുന്നത്, ട്രംപിന്‍റ്റെ പൂര്വ്വകകാല ലൈങ്കിക ബന്ധങ്ങളാണ്. ഈ ആരോപണങ്ങള്‍ പലതും ട്രംപ് മത്സരിക്കുന്ന സമയം ഈസദാചാരകോടതി പരിശോധനകള്‍ നടത്തിയിരുന്നു.സമ്മതിദായകര്‍, അതെല്ലാം മനസിലാക്കിയാണ് ഇയാളെ തിരഞ്ഞെടുത്തത്. ഒരു വേദപാഠ ക്ലാസ്സിലെ അധ്യാപകനെ അല്ല നാടിനു വേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതക്ക് വര്‍ഷങ്ങളായി പലേ രീതികളിലും സുപരിചിതന്‍. "ലോക സുന്ദരി എന്നപേരില്‍ വര്‍ഷങ്ങളായി ട്രംപ് നിരവധി രാജ്യങ്ങളില്‍ സംഘടിപ്പിച്ചിരുന്ന മല്‍സരങ്ങള്‍ നാമെല്ലാം വളരെകൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട്. ചക്കര കുടത്തില്‍ കയ്യിട്ടാല്‍ ആരാണ് ഒന്നുനക്കാത്തത്?

അന്നൊന്നും ഒരു മാധ്യമങ്ങള്‍ക്കും ട്രംപിന്‍റ്റെ സദാചാരം ഒരു വിഷയമായിരുന്നില്ല. എന്നാല്‍ ഇന്നത് ഒരു മഹാ പാപമായി മാറിയിരിക്കുന്നു.ഹില്ലരി ക്ലിന്‍റ്റന്‍ രാഷ്ട്രപതിആയി തിരഞ്ഞെടുക്കപെട്ടിരുന്നുഎങ്കില്‍ നാമിന്നു കാണുന്ന വിസ്താരങ്ങളോ മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചിരിക്കുന്ന വിശുദ്ധരേയോകാണില്ലായിരുന്നു.

ഇവിടെ ആരേയും ന്യായീകരിക്കുന്നതിനല്ല ഈ ലേഖനം ഉദ്ദേശിക്കുന്നത് ഒരവലോകനം മാത്രം. ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ ഇന്നുവരെ ഈ രാജ്യം ഭരിച്ച രാഷ്ട്രതലവരില്‍ പലരും ലൈങ്ങികതയുടെ വിഷയത്തില്‍ പുണ്യവാളന്മാര്‍ ആയിരുന്നില്ല. ഇവരില്‍ പലരും വൈറ്റ് ഹൌസില്‍ എത്തിയ ശേഷവും അവരുടെ പരശ്രീസംഗമം അനുകരിച്ചിരുന്നു.

അധികം പുറകോട്ടുപോകേണ്ട, ജോണ്‍ കെന്നഡി, ബില്‍ ക്ലിന്‍റ്റന്‍. ഇതില്‍ ക്ലിന്‍റ്റന്‍, സ്ഥലകാല പരിമിതികള്‍ പോലും നോക്കാതെയാണ് ലൈംഗിക വിക്രിയകള്‍ നടത്തിയിരുന്നത്.ഓവല്‍ ഓഫീസു പോലും ഇതിനായി ഉപയോഗിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്, ഇന്നു നിലവിലുള്ളത് മൂന്നാമത്തെ ഭാര്യയാണ്. വിവാഹ മോചനം, വീണ്ടുമൊരു കല്യാണം, ഇതൊന്നും ഈലോകത്തില്‍ നടക്കുന്ന കേട്ടിട്ടില്ലാത്ത സംഭവങ്ങളല്ല.കൂടാതെ, പ്രായപൂര്‍ത്തി വന്ന ഒരു പുരുഷനും സ്ത്രീയും തമ്മില്‍ പരസ്പര സമ്മതത്തില്‍ ലൈങ്ങിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റോ?

ഡൊണാള്‍ഡ് ട്രംപ് മുന്‍കാല ഭാര്യമാരെ പീഡിപ്പിച്ചിരുന്നോ കൂടാതെ ഇയാള്‍ ഏതെങ്കിലും സ്ത്രീയെ ബലാല്‍സംഗം നടത്തിയതായോ ആരോപണമുണ്ടെങ്കില്‍, അതു പരിശോധിക്കുന്നതില്‍ തെറ്റില്ല. അങ്ങനൊരാരോപണം ഒരിടത്തു നിന്നും പൊന്തി വന്നിട്ടില്ല.

ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതികളില്‍, സ്ത്രീകള്‍ നടത്തുന്ന ആരോപണങ്ങള്‍ പലതും ഒരു പകപോക്കലുകള്‍ക്കുള്ള ആയുധങ്ങളായി മാറുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീ പുരുഷന്‍റ്റെമേല്‍ നടത്തുന്ന എല്ലാ ആരോപണങ്ങളും വാസ്തവമാകണമെന്ന് നിര്‍ബന്ധമുണ്ടോ? എല്ലാത്തിനും ഒരു പുരുഷന്‍ മാത്രമോ ഉത്തരവാദി? എന്താണിവിടെ നടക്കുന്നത് ആര് അവരുടെമേല്‍ എപ്പോള്‍ ആരോപണങ്ങള്‍ നടത്തുന്നു അതിനു മാത്രമേ പ്രസക്തിയുള്ളു. ഒരാള്‍ പ്രസിദ്ധനായിരിക്കണം കുറ്റംചുമത്തല്‍ വിജയിക്കണമെങ്കില്‍.

ലൈങ്ങികപഴിചുമത്തല്‍ ഒരു പെട്ടെന്നുള്ള പ്രശസ്ത്തിക്കും, പണസമ്പാധനത്തിനുമുള്ള വഴിയായും മാറുന്നു.അതിനൊരുദാഹരണം ഇന്ന് മാധ്യമങ്ങളില്‍ തലക്കെട്ടു പിടിച്ചടക്കിയിരിക്കുന്ന "സ്‌റ്റോര്‍മി ഡാനിയേല്‍" എന്ന നീല സിനിമാനടി. അനേക വര്‍ഷങ്ങള്‍ക്കപ്പുറം ഈ നടിയും ട്രംപുമായി അടുപ്പത്തിലായിരുന്നു ശെരിതന്നെ എന്നിരുന്നാല്‍ ത്തന്നെയും അതെങ്ങിനെ ട്രംപിന്‍റ്റെ ഭരണത്തെ ബാധിക്കും?ട്രംപ് തന്‍റ്റെ ഇപ്പോഴുള്ള സ്ഥാനമാനങ്ങള്‍ ലൈങ്ങിക സാഷാല്‍ക്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ?

പലേ സ്ത്രീകളും ഇവിടെ രാഷ്ട്രീയക്കാരുടേയും മറ്റു സങ്കുചിത താല്പര്യങ്ങളുടെയും കരുക്കളായി മാറുന്നു. ആരോപണങ്ങള്‍ കൊണ്ടുവന്നു ലഷ്യപ്രാപ്ത്തിനടന്നു ഈ സ്ത്രീകള്‍ തിരശീലക്കു പിന്നിലായി പരാതികളുംതീര്‍ന്നു ആരും ഇവരെപ്പറ്റി പിന്നീട് കേള്‍ക്കില്ല.

ഇനിയും ഇതുപോലുള്ള കഥകള്‍ പുറത്തുവരും കാരണം ഒട്ടനവധി ട്രംപ് വിരോധികള്‍ പ്രധീക്ഷിച്ചിരുന്നത് റഷ്യന്‍ ഗൂഡാലോചന എന്ന ബോംബ് പൊട്ടുമെന്നും അതിന്‍റ്റെ ശക്തിയില്‍ ട്രംപ് തെറിച്ചുപോകും എന്നുമാണ്.എന്നാല്‍ ആമോഹം പൂവണിയില്ലാ എന്നഒരവസ്ഥയില്‍ ഏതാണ്ട് എത്തിയിരിക്കുന്നു. ഇനിയിപ്പോള്‍ സദാചാര കോടതിയിലേ ഇവരുടെ അമര്‍ഷം തീര്‍ക്കുന്നതിനുള്ളപ്രതീക്ഷ കാണുന്നുള്ളൂ
Join WhatsApp News
Boby Varghese 2018-03-17 12:47:04
Trump did not rape any woman. Bill Clinton Did. Anyone who supported Clinton, please just shut up.
Stormy Danielle sells her body to make money. Even she, now questions Trump's morality.
വായനക്കാരൻ 2018-03-17 15:15:23
2006ൽ വെള്ള (white) വീടിനെ ചിന്ന (small) വീടാക്കിയ ട്രമ്പൻ രാജി വെക്കണം

ജനങ്ങളുടെ നികുതി പണം, കൊടുംകാറ്റ് ഡാനിയേലിനു കൊടുത്ത ട്രമ്പൻ രാജി വെക്കണം

കൊടുംകാറ്റ് ഡാനിയേലിനു മുഴുവൻ മലയാളികളുടെയും പിന്തുണ
സംശയം സോമൻ 2018-03-17 15:28:33
നല്ല അറിവുള്ള, ഒത്തിരി പഠിച്ചു, ആലോചിച്ചു എഴുതിയ ഒന്നാന്തരം പ്രതികരണം!!! 
Well DONE

ചെറിയ സംശയം...

ട്രംപ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് 2016ൽ 
പിന്നെങ്ങനെ 2006 വൈറ്റ് ഹൗസിൽ വെച്ച്  പീഡിപ്പിച്ചു?

പ്രസിഡന്റാകുന്നതിനു മുൻപ് തന്നെ നികുതി പണം ആർക്കെങ്കിലും എടുത്തു കൊടുക്കാൻ പറ്റുമോ?

അഭ്യസ്ഥ വിദ്യരായ മലയാളികൾ വെറുതെ വെറുതെ ട്രംപിനെ കുറ്റം പറയുന്നതിനെ അനുകൂലിക്കാൻ ഒരു സാധ്യതയുമില്ല. പ്രതേകിച്ചും തെറ്റ്, മുഴു തെറ്റ്, പൊട്ട തെറ്റ് മാത്രം പ്രതികരണമായി എഴുതുമ്പോൾ 
ഇളംകാറ്റ് മാധവി 2018-03-17 15:58:57
എന്തൊക്കെ സാമ്യങ്ങൾ......

ട്രംപ് ടാക്സ് നിയമം പൊളിച്ചെഴുതിയപ്പോൾ, എല്ലാ അമേരിക്കക്കാർക്കും എന്തെങ്കിലും ഗുണങ്ങൾ ലഭിക്കുന്നു. അമേരിക്കൻ കമ്പനികൾ വിദേശ രാജ്യങ്ങളിൽ സുരക്ഷിതമായി വെച്ചിട്ടുള്ള മില്യൺസ് & മില്യൺസ് തിരിച്ചു മാതൃരാജ്യത്തേക്ക് കൊണ്ടുവരുന്നു. ജനങ്ങൾ ആഘോഷിക്കുന്നു....

ഒബാ ഉണ്ടാക്കിയ ഒബാമകയർ കൊണ്ട്, എല്ലാ ആഴ്ചയിലും ഏതെങ്കിലും വലിയ കമ്പനികൾ പൂട്ടുന്നു. ഈ ആഴ്‌ച ടോയ്‌സ് ർ അസ്. (ഓൺലൈൻ കാരണം എന്നൊക്കെ വെറുതെ അടിച്ചു വിടാം. എന്നാൽ വാസ്‌തവം?... അതി ഭയങ്കര ലാഭം ഇല്ലാത്ത കമ്പനികൾ പൂട്ടിയെ പറ്റൂ... ഒബാമകയർ അത്ര വലിയ ഒരു കില്ലർ ആണ്)

ഒബാമേടെ കാലത്തു പണിത ഓരോ പാലങ്ങൾ തകർന്നു വീഴുന്നു
ഒബാമേടെ പിൻഗാമിയാകാൻ വന്ന അമ്മായി ഓരോ രാജ്യങ്ങളിൽ പോയി ഉരുണ്ടു വീഴുന്നു

കൊള്ളരുതാത്തവരെ തള്ളി, ലോകം മുഴുവൻ എതിർത്താലും ഞാൻ അമേരിക്കയെ രക്ഷിക്കും എന്ന വാശിയിൽ ട്രമ്പ് മുന്നോട്ട് പോകുന്നു 
Anthappan 2018-03-17 23:58:37

A retired four-star Army general said that he believes that President Trump is a “serious threat to US national security.”

Retired Gen. Barry McCaffrey tweeted Friday that he reached the conclusion about Trump because the president “is refusing to protect vital US interests from active Russian attacks.”

“It is apparent that he is for some unknown reason under the sway of [Russian President Vladimir] Putin,” he added.

Anyone who support Trump will be against this nation.  Putin is killing his enemies one by one and Trumps response to his action is passive one.  For some unknown reason he is obliged to Putin and try to discredit America's intelligent agencies and their work to protect this nation. Paula Jones case shook Clinton's presidency and it looks like Stormy Daniel is going to shake Trumps ass out of his office. 
Tom abrahanm 2018-03-18 09:15:15

Retd army general should open his eyes widely to see how domestic security is after 17 victims in a school. Violence breeds violence . President Trump will safeguard American interest, he is for a greater America.

ഇളം തെന്നൽ ജാനകി 2018-03-18 09:15:22
ഇരുട്ടു വീണ റെയിൽവേ സ്റ്റേഷൻറെ സൈഡിൽ വെച്ച് ഇയാൾ പണ്ട് എന്നേയും ഒന്ന് വളക്കാൻ ശ്രമിച്ചതാ. 

ഞാൻ വീണില്ല....ഞാൻ ആരാ മോൾ. 
മന്ദമാരുതി മറിയോ 2018-03-18 15:12:51
എന്നെയും ഒന്ന് ട്രൈ ചെയ്തു, തമ്പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച്.....
ഞാൻ സമ്മതിച്ചില്ല. ഇതൊക്കെ നമുക്ക്  കാര്യമാണോ?
രാജീവ്, മേതിൽ 2018-03-18 09:24:16
ഒരു ഡെമോക്രാറ്റ് ചിന്താഗതിയുള്ള എന്നെ ഒരു ട്രംപ് സപ്പോർട്ടർ ആക്കിയതിൽ ഇ-മലയാളി പ്രതികരണ കോളത്തിന് നല്ല റോൾ ഉണ്ട്. ഇങ്ങനത്തെ മണ്ടൻ പ്രതികരണങ്ങൾ നടത്തുന്നവരോട് എങ്ങനെ ചേർന്ന് പോകും? 

2006ൽ ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്നൊക്കെ പ്രതികരിക്കുമ്പോൾ, ഇത്തിരി എങ്കിലും വിവരം വേണ്ടേ? 

നിരാശരുടേയും മണ്ടത്തരങ്ങൾ മാത്രം എഴുന്നുള്ളിക്കുന്നവരുടെയും, ഏക പ്രത്യാശയും ആശ്രയവുമാണ് ട്രംപ്.
Martin Gomez 2018-03-18 09:33:49

As President Donald Trump has exceeded expectations as the leader of the free world….

Donald Trump’s words had touched my heart & it should have touched every American’s heart. ‘We will create a whole new system. We will take this current system apart. Want to make America great again and America first,’

Everyone agrees that the system is corrupt, the GOP, the Dems, the Independents, the atheists, all agree that the system is corrupt. But only one man, Donald Trump, had the guts, the intestinal fortitude to challenge the system," 

(Copied from online)

ചുഴലി ഡാനി 2018-03-19 00:15:48
ഒരു കൊടുങ്കാറ്റാണ് ഞാനിപ്പോൾ
ചുഴലിക്കാറ്റായി മാറുമുടൻ
കടപുഴക്കും ഞാൻ അധികാര
കസേര മോനെ ഡൊണാൾടെ
നമ്മളൊന്നായി ഇളകിയാടിയതും
തൊട്ടതും തഴുകിയതും ഒടുവിൽ
ഇഴുകി ഒന്നായി ചേർന്നിണ ചേർന്നതും
മിണ്ടാതിരിക്കാൻ കാരാറുണ്ടാക്കിയതും
ഒടുവിൽ അതിലൊപ്പിടാതെ നീ
തടിതപ്പിയതും ഒക്കെ ഞാൻ പുറത്താക്കും
നിന്റെ സദാചാരത്തിന്റെ
തുണി പറിച്ച് നിന്നെ
കെട്ടുകെട്ടിക്കും ഓർത്തോ !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക