Image

ശ്രീധരന്‍ നായര്‍ വീട്ടില്‍ ചെന്നു കണ്ടു, കുലുക്കമില്ലാതെ വെള്ളാപ്പള്ളി, കേരളം ഭരിക്കാന്‍ ബിജെപിക്കാവില്ലെന്നും അഭിപ്രായം

Published on 17 March, 2018
ശ്രീധരന്‍ നായര്‍ വീട്ടില്‍ ചെന്നു കണ്ടു, കുലുക്കമില്ലാതെ വെള്ളാപ്പള്ളി, കേരളം ഭരിക്കാന്‍ ബിജെപിക്കാവില്ലെന്നും അഭിപ്രായം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ടു. ശ്രീധരന്‍ പിള്ള മിടുക്കനാണെങ്കിലും ജയസാധ്യത കുറവാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായം. സമീപ ഭാവിയില്‍ കേരളം ഭരിക്കാന്‍ ബിജെപിയ്ക്കാകുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും മിടുക്കന്‍മാരാണെന്നും ശ്രീധരന്‍പിള്ള മടങ്ങിയ ഉടനെ അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം വെള്ളാപ്പള്ളിയുമായി സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികള്‍ക്കും മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ട്. മുന്നണി എന്ന നിലയില്‍ എന്‍ഡിഎ സജീവമല്ല. ഇത് പരിഹരിക്കേണ്ടത് ബിജെപി യുടെ കേന്ദ്ര, സംസ്ഥാന നേതൃത്വം ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും ബിഡിജെഎസ്സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീരുമെന്ന് തോന്നുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ബിജെപി കേന്ദ്ര നേതൃത്വം കാര്യമായി എടുക്കുന്നില്ലെന്ന് തോന്നുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക