Image

ഫൊക്കാന സ്മരണിക; ഫ്രാന്‍സിസ് തടത്തിലിന് രൂപകല്പന ചുമതല

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 March, 2018
ഫൊക്കാന സ്മരണിക;  ഫ്രാന്‍സിസ് തടത്തിലിന് രൂപകല്പന ചുമതല
ന്യൂ ജേഴ്സി: ജൂലൈ 5,6,7 തീയതികളില്‍ ചരിത്രനഗരമായ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാനയുടെ 18മത് അന്തര്‍ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് രൂപികരിച്ചു.

സ്മരണികയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏട്ടു പേര്‍ ഉള്‍പ്പെട്ട സമിതിയാണ് രൂപീകരിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലാണ് കണ്ടെന്റ് എഡിറ്റിംഗും രൂപകല്‍പ്പനയും നിര്‍വഹിക്കുന്നത്. ഗീതാ ജോര്‍ജ് (കാലിഫോര്‍ണിയ), ബെന്നി കുര്യന്‍ (ന്യൂജേഴ്സി), ലതാ പൗലോസ് (ന്യൂയോര്‍ക്ക്), അലക്‌സ് തോമസ് (ഫിലാഡല്‍ഫിയ), എറിക് മാത്യു (വാഷിംഗ്ടണ്‍ ഡി.സി), ബിജു കൊട്ടാരക്കര (ന്യൂയോര്‍ക്ക്), ഷിജോ തോമസ് (ഫ്‌ലോറിഡ) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

സ്മരണികയുടെ ചീഫ് എഡിറ്റര്‍ ആയി എബ്രഹാം പോത്തനെയും, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ആയി ജീമോന്‍ വര്ഗീസിനെയും, സുവനീര്‍ കോര്‍ഡിനേറ്ററായി ലീല മാരേട്ടിനെയും കോ കോര്‍ഡിനേറ്റര്‍ ആയി ഗണേശന്‍ നായരെയും നേരത്തേ നിയമിച്ചിരുന്നു.

ഇത്തവണത്തെ ഫൊക്കാന സ്മരണിക കെട്ടിലും മട്ടിലും വ്യത്യസ്തമായിരിക്കുമെന്നു ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്‍ അഭിപ്രായപ്പെട്ടു.

പത്ര രൂപകല്‍പ്പനയിലും റിപ്പോര്‍ട്ടിങ്ങിലും അനേക വര്‍ഷത്തെ മുന്‍ പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ സ്മരണികയുടെ രൂപകല്‍പ്പനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നതിനാല്‍ ഒരു സുവനീര്‍ എന്നതിലുപരി മികച്ച ഉള്ളടക്കവും വ്യത്യസ്തതയോടെ രൂപകല്‍പ്പന ചെയ്യപ്പെടുന്നതിനാല്‍ ഇതൊരു കളക്ടര്‍സ് കോപ്പി ആയിരിരിക്കും. നിങ്ങളുടെ സ്വീകരണ മുറികളില്‍ വയ്ക്കാവുന്ന മികച്ച പ്രസിദ്ധീകരണം.

സ്വതന്ത്ര അമേരിക്കയുടെ വിപ്ലവ ഭൂമിയായ ഫിലഡല്‍ഫിയയുടെ ചരിത്രവും രാഷ്ട്രനിര്മ്മാണത്തില്‍ ഭാരതീയരുടെ പങ്കും അമേരിക്കന്‍ മലയാളികള്‍ ഈ സ്വപ്ന ഭൂമിക്കു നല്‍കിയ സംഭാനകളും ഫൊക്കാനയുടെ ഈ സ്മരണിക സഞ്ചയിക്കും. കൂടാതെ പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങള്‍ എന്നിവയും സ്മരണികയുടെ ചേരുവകകളായിരിക്കും. അമേരിക്കയിലെ എഴുത്തുകാര്‍ക്ക് മുന്‍ഗണന നല്‍കുന്ന സ്മരണികയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ബ്രഹത്തായ ഈ ഗ്രന്ഥം എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് എഡിറ്റോറില്‍ ബോര്‍ഡ് ശ്രമിച്ചു വരുന്നത്. ഒരുപാടു ചിലവുകള്‍ വരുന്ന ഈ സംരംഭം വിജയിപ്പിക്കാന്‍ കഴിയുന്ന അത്രയും പേര്‍ സ്‌പോണ്‌സര്‍ഷിപ്പുകള്‍ നല്‍കി സഹകരിക്കണമെന്ന് ചീഫ് എഡിറ്റര്‍ എം എബ്രഹാം പോത്തന്‍, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജീമോന്‍ വര്ഗീസ്, സുവനീര്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട് , കോ കോര്‍ഡിനേറ്റര്‍ ഗണേശന്‍ നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഫൊക്കാന സ്മരണിക;  ഫ്രാന്‍സിസ് തടത്തിലിന് രൂപകല്പന ചുമതല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക