Image

നിഷയുടെ ആരോപണം; ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി

Published on 18 March, 2018
നിഷയുടെ ആരോപണം; ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി
ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ കേസെടുക്കാനാകില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും പൊലീസ് ഷോണിനെ അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ഷോണ്‍ വ്യക്തമാക്കി. 

രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെയാണ് ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കിയത്. പുസ്തകത്തിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പരാതി. അതേസമയം, പരാതി കിട്ടിയാല്‍ കേസ് എടുക്കാമെന്നു വനിതാ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിഷ പരാതി നല്‍കിയാല്‍ ഷോണിന് എതിരേ കേസ് എടുക്കാമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇരയുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടില്‍ നിഷ ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ വിവാദത്തിനില്ലെന്ന് ഭര്‍ത്താവ് ജോസ് കെ. മാണി എംപിയും അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക