Image

പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 18 March, 2018
പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
പുരോഹിതരുടെ അവിവാഹിതാവസ്ഥ കത്തോലിക്ക സഭയിലെ കാലാകാലങ്ങളായുള്ള ഒരു വിവാദ വിഷയമാണ്. പൗരാഹിത്യത്തെപ്പറ്റിയും അതിന്റെ അനുഷ്ഠാനങ്ങളെ സംബന്ധിച്ചും യേശു ഒന്നും തന്നെ പറഞ്ഞിട്ടില്ല. പകരം, യേശു പുരോഹിതരോട് പലപ്പോഴും കലഹമുണ്ടാക്കുന്നതായിട്ടാണ് വചനങ്ങളില്‍ നാം വായിക്കുന്നത്. യേശു ബ്രഹ്മചര്യം അനുഷ്ടിച്ചിരുന്നുവെന്നും അവിവാഹിതനായിരുന്നുവെന്നും സഭ വിശ്വസിക്കുന്നു. അപ്പോസ്‌തോലന്മാര്‍ വിവാഹിതരായിരുന്നെങ്കിലും അവര്‍ തങ്ങളുടെ ഭാര്യമാരും കുടുംബങ്ങളുമായി യേശുവിനെ അനുഗമിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. കാനോന്‍ നിയമത്തില്‍ പുരോഹിതരുടെ ബ്രഹ്മചര്യവ്രതമെന്നത്, ദൈവത്തിന്റെ വരദാനമെന്നും സഭയുടെ അനുസരണവ്രതം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹിതര്‍ക്ക് ആദ്ധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള മുടന്തന്‍ ന്യായങ്ങളിലും സഭ വിശ്വസിക്കുന്നു. അവിവാഹിതര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും കരുതുന്നു.

ഒരു സ്ത്രീക്ക് ഒരു പുരുഷന്‍ വേണം. അത് പ്രകൃതി നിയമമാണ്. സന്താനോത്പാദനം, പക്ഷി മൃഗാദികള്‍ തൊട്ട് മനുഷ്യന്‍വരെ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. നമുക്കു വരുന്ന വികാരങ്ങളെ അടിച്ചമര്‍ത്തുന്നതു ഒരു മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നു. അത് പ്രകൃതിയുടെ നിശ്ചയത്തിനും എതിരാണ്. തീവ്രമായ വികാരങ്ങളില്‍ അടിമപ്പെട്ടു ജീവിച്ചാല്‍ മനസിന്റെ സമനില തെറ്റുന്നതിനും കാരണമാകുന്നു. പൂര്‍ണ്ണമായി വളര്‍ച്ചയെത്തേണ്ട ഒരു മനുഷ്യന്റെ വ്യക്തിത്വം മിക്ക പുരോഹിതര്‍ക്കും ഇല്ലാതെ പോവുന്നതും പ്രകൃതി അനുഗ്രഹിച്ച വികാരങ്ങളെ സ്വയം പീഢിപ്പിക്കുന്നതുകൊണ്ടാണ്.

പുരോഹിതര്‍ അവിവാഹിതരായിരിക്കണമെന്ന് പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പറഞ്ഞിട്ടില്ല. പുരോഹിതരോ സഭാശുശ്രുഷകരോ വിവാഹം അരുതെന്ന് കൃസ്തുവും പറഞ്ഞിട്ടില്ല. ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചിട്ടുമില്ല. പോളിന്റെ ലേഖനത്തില്‍ കൊരിന്ത്യാക്കാര്‍ക്ക് എഴുതിയ ആദ്യത്തെ കത്തില്‍ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത് പുരോഹിതരുടെ അവിവാഹിതാവസ്ഥയെ സംബന്ധിച്ചല്ല. ആദ്യത്തെ മാര്‍പാപ്പായെന്നു കരുതുന്ന പീറ്റര്‍ വിവാഹിതനായിരുന്നുവെന്ന് 'മാത്യു'എഴുതിയ സുവിശേഷത്തില്‍ 8:14 വാക്യത്തില്‍ പറഞ്ഞിട്ടുണ്ട്. യേശു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന കാര്യവും ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. അപ്പോസ്‌തോലരില്‍ കുറെ പേര്‍ വിവാഹിതരും മറ്റുള്ളവര്‍ അവിവാഹിതരുമായിരുന്നു. യേശുവിന്റെ കാലത്ത് സുവിശേഷം പ്രസംഗിക്കുന്നവര്‍ വിവാഹിതരാകണമോ അവിവാഹിതരായി ജീവിക്കണമോയെന്നു പ്രത്യേകമായ ഒരു നിയമം ഇല്ലായിരുന്നു. മദ്ധ്യകാല യുഗത്തില്‍ പുരോഹിതര്‍ അവിവാഹിതരായിരിക്കണമെന്നുള്ള സങ്കല്പം സഭയില്‍ എങ്ങനെയോ വന്നുകൂടി. പുരോഹിതര്‍ വിവാഹം ചെയ്യരുതെന്നുള്ള തീരുമാനം എപ്പോള്‍ വേണമെങ്കിലും സഭയ്ക്ക് മാറ്റാവുന്നതേയുള്ളൂ. പുരോഹിതരുടെ ബ്രഹ്മചര്യാനുഷ്ഠ സഭയുടെ പ്രാമാണിക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എ.ഡി.304-ല്‍ പുരോഹിതര്‍ അവിവാഹിതരായിരിക്കണമെന്ന കാനോന്‍ എഴുതപ്പെട്ടു. 'എല്‍വിറ കൗണ്‍സിലില്‍' പുരോഹിതര്‍ അവരുടെ ഭാര്യമാരില്‍ നിന്നു അകന്ന് ജീവിക്കണമെന്നും അവര്‍ക്ക് കുട്ടികള്‍ പാടില്ലാന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കിഴക്കിന്റെ കത്തോലിക്കരും ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യാനികളും കൗണ്‍സിലിന്റെ അഭിപ്രായങ്ങളെ നിരാകരിച്ചിരുന്നു. വിവാഹിതരായവരെയും പുരോഹിതരായും ഡീക്കന്മാരായും അവരുടെ സഭകള്‍ വാഴിച്ചിരുന്നു.

എ.ഡി.325-ല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി, വിവാഹിതരായവര്‍ പുരോഹിതരാകുന്നതില്‍ നിന്നും വിലക്ക് കല്‍പ്പിച്ചു. പിന്നീട് ആയിരം വര്‍ഷങ്ങളോളം പുരോഹിതരുടെ വിവാഹത്തെ സംബന്ധിച്ച് വിവാദ വിഷയങ്ങളായി ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ചില സ്ഥലങ്ങളില്‍ വിവാഹിതരെയും പൗരാഹിത്യ ജോലിക്ക് അനുവദിച്ചിരുന്നു. ചിലയിടങ്ങളില്‍ ഭാര്യയുമായി ലൈംഗിക ബന്ധങ്ങള്‍ പാടില്ലാന്നും നിയമങ്ങളുണ്ടാക്കി. മദ്ധ്യകാലങ്ങളിലാണ് പുരോഹിതര്‍ പൂര്‍ണ്ണമായും അവിവാഹിതരായിരിക്കണമെന്നുള്ള നിയമം വന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പാ, പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കണമെന്നുള്ള ചാക്രിക ലേഖനമിറക്കി. ഈ നിയമം അതാത് രൂപതയിലെ ബിഷപ്പുമാര്‍ നടപ്പാക്കണമെന്ന കല്‍പ്പനയും കൊടുത്തു. അന്നു മുതല്‍ ലത്തീന്‍ റീത്തനുസരിച്ച് പുരോഹിതര്‍ അവിവാഹിതരായിരിക്കണമെന്നുള്ള സഭയുടെ നിയമം നിര്‍ബന്ധമാക്കി.

ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പായുടെ ചാക്രിക ലേഖനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുരോഹിതരും ബിഷപ്പുമാരും പോപ്പുമാര്‍ വരെയും നിയമങ്ങളെ ലംഘിച്ച് ലൈംഗികതയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ആദ്യത്തെ പത്തു നൂറ്റാണ്ടുകാലം പുരോഹിതര്‍ക്കും മാര്‍പാപ്പാമാര്‍ക്കും കുടുംബവും ഭാര്യയും മക്കളുമുണ്ടായിരുന്നു. ചില മാര്‍പാപ്പാമാര്‍ വെപ്പാട്ടികളുമായി കഴിഞ്ഞവരുമുണ്ട്. ലൈംഗികത പാപമായി കരുതിയിരുന്നെങ്കിലും കുമ്പസാരവും പശ്ചാത്താപവും വഴി അവരുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്താല്‍ മതിയായിരുന്നു. ഇന്ന് കത്തോലിക്ക സഭയില്‍ പുരോഹിതരായി പ്രതിജ്ഞ ചെയ്ത ശേഷം വിവാഹം അനുവദനീയമല്ല. എങ്കിലും കിഴക്കിന്റെ പുരോഹിതരായ കത്തോലിക്കര്‍ക്കും ഓര്‍ത്തോഡോക്‌സ്‌കാര്‍ക്കും വിവാഹിതരാകാം. വിവാഹം എന്നത് പൗരാഹിത്യത്തിനു മുമ്പായിരിക്കണം. വിവാഹം കഴിക്കാത്ത പുരോഹിതര്‍ക്കു മാത്രമേ അവരുടെയിടയില്‍ ബിഷപ്പാകാന്‍ സാധിക്കുകയുള്ളൂ.

പുരോഹിതര്‍ വിവാഹിതരായാല്‍! സ്വവര്‍ഗ രതിക്ക് ശമനം വരുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അത് സത്യമാണൊയെന്നറിയില്ല. ആഗോള തലത്തില്‍ സ്വവര്‍ഗ രതിക്കാരായ പുരോഹിതര്‍ ഒരു ശതമാനത്തില്‍ താഴെയുള്ളൂവെന്നാണ് വെപ്പ്. ബാക്കിയുള്ളവര്‍ എതിര്‍ ലിംഗത്തോട് താല്പര്യമുള്ളവരാണ്. കത്തോലിക്കാ പുരോഹിതരില്‍ രണ്ടു ശതമാനത്തില്‍ താഴെ ലൈംഗികത ദുരുപയോഗം ചെയ്യുന്നതായും വത്തിക്കാനില്‍ നിന്നുള്ള സര്‍വ്വേ കണക്കാക്കുന്നു. കുടുംബമായി ജീവിക്കുന്ന വിവാഹിതരായ പുരുഷന്മാരും അത്രയും തന്നെ പരസ്ത്രീകളെ പ്രാപിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാവുന്ന പ്രൊട്ടസ്റ്റന്റ് പുരോഹിതര്‍ക്കും ഇതേ പ്രശ്‌നങ്ങള്‍ തന്നെയുണ്ട്. പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തത് വെറും സാമ്പത്തിക ലക്ഷ്യമാണെന്ന് വ്യക്തമാണ്.

ഒരിയ്ക്കല്‍ വിവാഹിതരായി എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്ന് വന്ന പുരോഹിതര്‍ക്കും വിവാഹം കഴിച്ച അല്മായര്‍ക്കും പൗരാഹിത്യം സ്വീകരിക്കാന്‍ കത്തോലിക്കാ സഭ അനുവദിച്ചിട്ടുണ്ട്. ചില പൗരസ്ത്യ സഭകളിലെ പുരോഹിതര്‍ക്കും വിവാഹം കഴിക്കാന്‍ അനുവദനീയമാണ്. പുരോഹിതപ്പട്ടം അവസാന കൂദാശയെന്നാണ് വെപ്പ്. ആ നിലയില്‍ ഒരാള്‍ പുരോഹിതനായ ശേഷം പൗരാഹിത്യത്തില്‍ നിന്നുകൊണ്ട് വിവാഹം കഴിക്കാന്‍ അനുവദിക്കില്ല. അതുപോലെ ഭാര്യ മരിച്ച പുരോഹിതരെയും പിന്നീട് വിവാഹിതരാകാന്‍ സഭയില്‍ അനുവദനീയമല്ല. അക്കാര്യം മാര്‍പാപ്പാ വത്തിക്കാനില്‍ എടുത്തു പറയുകയും ചെയ്തിരുന്നു.

എപ്പിസ്‌കോപ്പല്‍ സഭകളിലും മറ്റു സഭകളിലും വിവാഹിതരായവര്‍, പള്ളിക്കാര്യങ്ങള്‍ വളരെ കാര്യക്ഷമതയോടെ നോക്കുന്നതു കാണാം. കൂടാതെ വിവാഹിതരായ പുരോഹിതരുടെ ഭാര്യമാര്‍ പള്ളിക്കാര്യങ്ങളില്‍ വളരെ താല്പര്യം കാണിക്കുന്നതും സാധാരണമാണ്. പുരോഹിതനായ ഭര്‍ത്താവിന്റെ പോരായ്മകള്‍ ഭാര്യ അവിടെ പരിഹരിക്കുന്നു. മക്കളും കുടുംബവുമുണ്ടെങ്കില്‍ പുരോഹിതര്‍ കൂടുതല്‍ മനുഷ്യത്വമുള്ളവരായും പ്രവര്‍ത്തിക്കും. സന്മനസ്സുള്ള മക്കളുണ്ടെങ്കില്‍, ആത്മീയ പ്രവര്‍ത്തനങ്ങളിലും പിതാവിനെ സഹായിക്കാന്‍ ഒപ്പം കാണും.

ബ്രിട്ടനിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും ആംഗ്ലിക്കന്‍ പുരോഹിതരായിരുന്ന കത്തോലിക്ക പുരോഹിതര്‍ എല്ലാവരും തന്നെ വിവാഹിതരാണ്. ഉക്രൈനില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ കത്തോലിക്കാ പുരോഹിതരും വിവാഹിതര്‍ തന്നെ. അവരുടെ നാടുകളിലുള്ള കിഴക്കന്‍ സഭകളില്‍ പുരോഹിതര്‍ക്ക് വിവാഹം ചെയ്യാം. എന്നാല്‍ ലോകം മുഴുവനുള്ള ബിഷപ്പുമാര്‍ പുരോഹിതര്‍ വിവാഹം ചെയ്യുന്നതിനെ അനുകൂലിക്കാന്‍ തയ്യാറാവുന്നില്ല. ഒരു തലമുറക്കുള്ളില്‍ ഇന്നുള്ള വിവാഹിതരായ പുരോഹിതര്‍ ഇല്ലാതാവും. ഇതര സഭകളില്‍നിന്നും വന്നു ചേര്‍ന്ന അവിവാഹിതരായ പുരോഹിതര്‍ കത്തോലിക്ക സഭയുടെ പൗരാഹിത്യം സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നീട് വിവാഹം അനുവദനീയമല്ല.

ആഗോളതലത്തില്‍ ഏകദേശം 50,000 പുരോഹിതരുടെ കുറവുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവാഹം കഴിച്ചവരെ പൗരാഹിത്യത്തില്‍ പ്രവേശിപ്പിച്ചാല്‍ സഭയ്ക്ക് ആ കുറവ് പരിഹരിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ എപ്പിസ്‌ക്കോപ്പല്‍ സഭകള്‍പോലെ സ്ത്രീകള്‍ക്കും പൗരാഹിത്യം നല്‍കിയാല്‍ സഭയുടെ പുരോഹിത ക്ഷാമം പരിഹരിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ സ്ത്രീകളെ പൗരാഹിത്യത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ അനുകൂലിയല്ല. അത് വീണ്ടും പ്രശ്‌നങ്ങളിലേക്ക് വഴി തെളിയിക്കുമെന്ന് സഭ വിലയിരുത്തുന്നു.

ഫ്രാന്‍സില്‍ ശരാശരി പുരോഹിതരുടെ പ്രായം അറുപതു വയസ്സാണ്. അയര്‍ലണ്ടില്‍ 'മെയ്‌നൂത്ത് എന്ന സ്ഥലത്തുള്ള സെമിനാരി 500 വൈദിക വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പണിതുയര്‍ത്തിയതാണ്. അവിടെ ഈ വര്‍ഷം പഠിക്കാനെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം ആറുപേര് മാത്രമാണ്. പുരോഹിതരുടെ ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് അവര്‍ക്കു വിവാഹം കഴിക്കാമെന്നുള്ള നിയമം കൊണ്ടുവരാന്‍ ഒരു മാര്‍പാപ്പായ്ക്ക് പേനാത്തുമ്പില്‍ ഒപ്പിടാനുള്ള കാര്യമേയുള്ളൂ. അപ്രമാദിത്വം വരദാനമായി മാര്‍പ്പാപ്പാമാര്‍ക്കുള്ളപ്പോള്‍ ഇക്കാര്യം ഒരു സിനഡു സമ്മേളിച്ച് തീരുമാനിക്കേണ്ട ആവശ്യവുമില്ല. സഭയുടെ യാതൊരു തത്ത്വങ്ങളും മാറ്റേണ്ടതുമില്ല. അസാധാണ സന്ദര്‍ഭങ്ങളില്‍ പുരോഹിതര്‍ക്കു വിവാഹം കഴിക്കാന്‍ സാധിക്കുമെന്നതു പടിഞ്ഞാറന്‍ സഭകളില്‍പ്പോലും അനുവദിച്ചിട്ടുണ്ട്

വത്തിക്കാന്റെ റിപ്പോര്‍ട്ടനുസരിച്ച് ലോക ജനസംഖ്യയില്‍ കത്തോലിക്കരുടെ എണ്ണം 1975 നു ശേഷം നേരെ ഇരട്ടിയായിട്ടുണ്ട്. 710 മില്യണ്‍ ജനതയുണ്ടായിരുന്ന സഭ ഇന്ന് ആഗോളതലത്തില്‍ രണ്ടുബില്യണ്‍ ജനങ്ങളില്‍ കൂടുതലുണ്ട്. എന്നാല്‍ പുരോഹിതര്‍ രണ്ടു ശതമാനം താഴെ മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂ. മൊത്തം പുരോഹിതരില്‍ കൂടുതലും യുറോപ്യന്മാരാണ്. അവരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. 1975-ല്‍ 404,783 പുരോഹിതര്‍ ഉണ്ടായിരുന്നു. ഇന്നും അവരുടെ എണ്ണത്തിനു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

പോപ്പ് ബെനഡിക്റ്റിന്റെ രാജിക്കുശേഷം അമേരിക്കയില്‍ പുരോഹിതരുടെ ബ്രഹ്മചര്യവസ്ഥയെ സംബന്ധിച്ച് ഒരു സര്‍വ്വേ എടുത്തപ്പോഴും 60 ശതമാനം പുരോഹിതരും വിവാഹം കഴിക്കണമെന്ന താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്. പള്ളിയില്‍ നിത്യം പോവുന്നവരുടെ ഇടയിലും ഒരു സര്‍വേയില്‍ 46 ശതമാനം ജനങ്ങള്‍ പുരോഹിതരുടെ വൈവാഹിക ജീവിതത്തെ പിന്താങ്ങി. പള്ളിയില്‍ വല്ലപ്പോഴും കുര്‍ബാനക്ക് പോവുന്ന വിശ്വാസികളില്‍ 70 ശതമാനം പേരും പുരോഹിതര്‍ വിവാഹം കഴിക്കണമെന്നുള്ള അഭിപ്രായക്കാരായിരുന്നു.

കോണ്‍വെന്റ് സ്‌കൂളിലും പുരോഹിതര്‍ നടത്തുന്ന സ്‌കൂളിലും പഠിക്കുന്ന കുട്ടികള്‍ കുഞ്ഞായിരിക്കുമ്പോള്‍ അവര്‍ റോള്‍ മോഡലായി കാണിക്കുന്നത് കന്യാസ്ത്രികളെയും പുരോഹിതരേയുമായിരിക്കും. അവരുടെ കുപ്പായങ്ങള്‍ പരിശുദ്ധങ്ങളെന്നു കുഞ്ഞുങ്ങളെ ധരിപ്പിക്കും. പുരോഹിതരുടെയും കന്യാസ്ത്രികളുടെയും സേവനം ലോകത്ത് ഏറ്റവും ഉത്തമമെന്ന് പഠിപ്പിക്കും. കുട്ടികള്‍ കൗമാരമാകുമ്പോഴേ അവരെ സ്വാധീനിക്കാനും തുടങ്ങും. ക്രിസ്തുവിന്റെ മണവാട്ടിയെന്നുള്ള സുന്ദരമായ പദങ്ങള്‍ കുട്ടി മനസ്സില്‍ അലങ്കരിക്കും. കന്യാസ്ത്രിയാകാന്‍ അവരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. 'കുഞ്ഞനുജന്മാരെ, കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ ജോലിചെയ്യാന്‍ വരൂവെന്നു' സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കി കൗമാരപിള്ളേരുടെ മനസ്സുകളിലും വിഷയമ്പുകള്‍ എയ്തു കൊണ്ടിരിക്കും. ഇങ്ങനെയുള്ള പ്രലോഭനങ്ങളില്‍പ്പെട്ടു പുരോഹിതരാകുന്നവര്‍ പിന്നീട് സഭയ്ക്ക് തലവേദനയാവുകയേയുള്ളൂ. കുടുംബമായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങള്‍ മനസ്സില്‍ വന്നടിയുന്ന സമയം അവരില്‍ പൗരാഹിത്യത്തിന്റെ കുരുക്കുകള്‍ വീണു കഴിഞ്ഞിരിക്കും. ഒരിക്കല്‍ മഠത്തില്‍ ചേര്‍ന്നു കഴിയുമ്പോഴാണ് ഈ പെണ്‍കുട്ടികള്‍, പള്ളിയിലെ വികാരിയാണ് മണവാളനെന്ന സത്യം മനസിലാക്കുന്നത്. പിന്നീട് അവര്‍ക്ക് അവിടെനിന്നും രക്ഷപ്പെടാനും എളുപ്പമല്ല. സെമിനാരിയില്‍ ചേരുന്ന കുട്ടികള്‍ മുന്തിരിത്തോപ്പിനു പകരം കാണുന്നത് സ്വയം കഴുത്തില്‍ നുകം വെച്ച കാളകളെപ്പോലെയുള്ള ജീവിതമായിരിക്കും. സെമിനാരിയില്‍നിന്നു പഠനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ അയാള്‍ പിന്നീട് വ്യത്യസ്തനായ ഒരു വിചിത്ര വ്യക്തിത്വത്തിന്റെ ഉടമയുമാകും.

പ്രായപൂര്‍ത്തിയാകാത്ത, പാകത വരാത്ത കുട്ടികളെ സെമിനാരികളില്‍ പഠനത്തിനായി അയക്കുന്നത് നിരോധിക്കണം. സെമിനാരിയിലും കോണ്‍വെന്റുകളിലും കുട്ടികളുടെ മാതാപിതാക്കന്മാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. സീനിയര്‍ സെമിനാരിയന്‍ മുതല്‍ അറുപതു വയസുകഴിഞ്ഞ കിളവന്‍ അച്ചന്മാര്‍ വരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാര്‍ത്തകള്‍ നിത്യവും നാം വായിക്കുന്നു. ഇന്ത്യന്‍ നിയമമനുസരിച്ചു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹപ്രായം നിശ്ചയിച്ചിട്ടുണ്ട്. അതേ നിയമം തന്നെ സെമിനാരിയില്‍ പോവുന്ന ഒരു ആണ്‍കുട്ടി അല്ലെങ്കില്‍ കന്യാസ്ത്രിയാകാന്‍ പോവുന്ന പെണ്‍കുട്ടിയ്ക്കും നിശ്ചയിക്കണം. അതിനുശേഷം അവരുടെ ദൈവവിളിയെന്ന സങ്കല്പം തെരഞ്ഞെടുക്കട്ടെ.

ലോകമാകമാനം ലക്ഷക്കണക്കിന് വൈദികര്‍ പൗരാഹിത്യം ഉപേക്ഷിച്ചതായി സര്‍വേകളില്‍ കാണുന്നു. കേരളത്തില്‍ ആകാശം മുട്ടെ പള്ളികളും കത്തീഡ്രലുകളും പണിതുയരുമ്പോള്‍ യൂറോപ്പില്‍ ദേവാലയങ്ങള്‍ നിശാശാലകളും മദ്യ വില്‍പ്പന ശാലകളുമായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. മനുഷ്യര്‍ക്ക് പുരോഹിതരോടും സഭയോടുമുളള വിശ്വാസം കുറയുന്നതാണ് കാരണം. സഭ അനുവര്‍ത്തിക്കുന്ന ചില നയങ്ങള്‍, യാഥാസ്ഥിതികവും കാലഹരണപ്പെട്ടതും മാറ്റമില്ലാത്തതുമാണ്. അത്തരം പഴഞ്ചന്‍ ചിന്തകളില്‍ നിന്നു വിശ്വാസസമൂഹം സ്വതന്ത്രമാകാനും ആഗ്രഹിക്കുന്നു.

തൊണ്ണൂറു ശതമാനം വിവാഹിതരായ കത്തോലിക്കരും കുടുംബാസൂത്രണത്തില്‍ വിശ്വസിക്കുന്നവരാണ്. ഭ്രൂണഹത്യ സഭയില്‍ പാപമായി കരുതുന്നു. അതുപോലെ ഗര്‍ഭച്ഛിദ്രവും അനുവദനീയമല്ല. എച്ച്.ഐ. വി. രോഗ ബാധിതര്‍ക്കു പോലും ഗര്‍ഭ നിരോധക ഉറകള്‍ ഉപയോഗിക്കുന്നതില്‍ സഭയില്‍ നിയന്ത്രണമുണ്ട്. സഭയില്‍ ഒരു ചെറിയ മാറ്റമുണ്ടാകണമെങ്കിലും നൂറ്റാണ്ടുകളെടുക്കും. ഇത്തരം മാറ്റമില്ലാത്ത സഭയില്‍ നിന്നും വിശ്വാസികള്‍ അകന്നു പോവുമ്പോള്‍ സമൂഹത്തില്‍ പുരോഹിതരുടെ ആവശ്യങ്ങള്‍ ഇല്ലാതെയാവുന്നു. ദേവാലയങ്ങള്‍ വിശ്വാസികളുടെ അഭാവംമൂലം പൂട്ടേണ്ട ഗതികേടും സംഭവിക്കുന്നു.

സ്ത്രീ പുരുഷ ബന്ധം സന്താനോത്ഭാദനത്തിനു മാത്രമേ പാടുള്ളുവെന്ന സഭയുടെ പ്രാചീന നിയമം ഇന്നുമുണ്ട്. അല്ലാത്ത പക്ഷം വൈദികരുടെ മുമ്പാകെ കുമ്പസാരിക്കണം. കുടുംബാസൂത്രണത്തിനു ഉറകള്‍ ഉപയോഗിക്കുന്നതിനു പകരം സ്ത്രീകളുടെ ആര്‍ത്തവ കണക്കിന്‍പ്രകാരം മാത്രം ലൈംഗികത അനുവദനീയമാണ്. കൂടുതല്‍ കൂടുതല്‍ സന്താനങ്ങളെ ഉത്ഭാദിപ്പിക്കാനാണ് സഭ ഉപദേശിക്കുന്നത്. കര്‍ദ്ദിനാള്‍ ന്യുമാന്‍ പറയുമായിരുന്നു, 'കത്തോലിക്കാ സഭയെപ്പോലെ സുന്ദരമായതും അതിനേക്കാള്‍ വൈരൂപ്യമേറിയതുമായ മറ്റൊരു സഭയില്ല. അതുകൊണ്ടു കാലത്തിന്റെ ഇന്നത്തെ ആവശ്യം സഭയിലുള്ള വൈരൂപ്യങ്ങള്‍ ഇല്ലാതാക്കുകയെന്നതാണ്. എത്രമാത്രം സഭയുടെ ചെളിപുരണ്ട മുഖം കഴുകി
വൃത്തിയാക്കുന്നുവോ അത്രമാത്രം സഭ വീണ്ടും സൗന്ദര്യാത്മകമായി പ്രത്യക്ഷപ്പെടും.'

അടുത്ത കാലത്ത് ഇറ്റലിയില്‍ ഇരുപത്തിയാറ് യുവതികള്‍ തങ്ങള്‍ പുരോഹിതരായ കാമുകരുമൊത്ത് രഹസ്യബന്ധം തുടരുന്നുണ്ടെന്നും പൗരാഹിത്യം ഉപേക്ഷിക്കാതെ തന്നെ അവരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്ക് ഒരു കത്ത് അയച്ചിരുന്നു. തങ്ങള്‍ സ്‌നേഹിക്കുന്നവര്‍ പൗരാഹിത്യം ഉപേക്ഷിക്കുന്നതില്‍ അതീവ ദുഃഖത്തിലാണെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. പുരോഹിതര്‍ക്ക് വിവാഹം ചെയ്യാന്‍ പാടില്ലാന്നുള്ള സഭയുടെ നയങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. പുരോഹിതരുടെ ബ്രഹ്മചര്യം സഭയുടെ നിയമം അല്ലെന്നും അത് പുരോഹിതര്‍ക്കിടയിലുള്ള അച്ചടക്കത്തിന്റെ ഒരു മാനദണ്ഡമാണെന്നും വിശ്വാസവുമായി പുരോഹിതരുടെ ബ്രഹ്മചര്യത്തിനു യാതൊരു ബന്ധവുമില്ലെന്നും സഭയ്ക്ക് ഏതു കാലത്തും അത്തരം തീരുമാനം മാറ്റാവുന്നതേയുള്ളുവെന്നും മാര്‍പാപ്പാ എഴുതിയ 'സ്വര്‍ഗ്ഗത്തിലും ഭൂമിയിലും' (ഓണ്‍ ഹെവന്‍ ആന്‍ഡ് എര്‍ത്ത്) എന്ന പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

2019 ഒക്ടോബറില്‍ ലാറ്റിന്‍ അമേരിക്കയിലെ 'പാന്‍ ആമസോണ്‍' സ്ഥലത്തു കൂടുന്ന സഭാ സിനഡില്‍ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാമെന്നുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പുരോഹിതരുടെ ഈ നിയമം ലാറ്റിന്‍ അമേരിക്കന്‍ ഭൂപ്രദേശങ്ങള്‍ക്കു മാത്രം ബാധകമായിരിക്കുമെന്നാണ് ഊഹോപാഹങ്ങള്‍. അങ്ങനെ ഒരു തീരുമാനം സഭയെടുക്കുന്നുവെങ്കില്‍ അത് സഭയുടെ നൂറ്റാണ്ടുകള്‍ക്കുശേഷമുള്ള ചരിത്രത്തിലെ സുപ്രധാനമായ ഒരു കാല്‍വെപ്പായിരിക്കും. വാര്‍ത്തകള്‍ നാനാഭാഗങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പുരോഹിതര്‍ക്ക് വിവാഹം അനുവദിക്കുമോയെന്ന വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യുമോയെന്നതും സംശയത്തിലാണ്. അത് പിന്നീട് റോമില്‍ നടക്കുന്ന സിനഡിലെ ചര്‍ച്ചാവിഷയങ്ങളായി മാറ്റിയേക്കാം. റോമില്‍നിന്നും വേറിട്ട് മറ്റൊരു രാജ്യത്ത് സിനഡ് കൂടുന്നതും ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഭരണം ഏറ്റതില്‍ പിന്നീടുള്ള ആദ്യത്തെ സംഭവമായിരിക്കും.

ബിഷപ്പുമാരുടെ ബ്രസീലില്‍ നടക്കാന്‍ പോകുന്ന ഈ സിനഡില്‍ പുരോഹിതരുടെ അവിവാഹിതാവസ്ഥ ചര്‍ച്ചാവിഷയമാക്കുകയാണെങ്കില്‍ ശക്തമായ എതിര്‍പ്പുകളും പ്രതീക്ഷിക്കാം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മാത്രം പുരോഹിതരുടെ ബ്രഹ്മചര്യവ്രതം ഫ്രാന്‍സീസ് മാര്‍പാപ്പാ അവസാനിപ്പിക്കുമെന്നും പറയുന്നു. സിനഡിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പലതരത്തിലാണ് പ്രചരിക്കുന്നത്. ഇന്ന് സെമിനാരി ജീവിതത്തില്‍ക്കൂടി വ്രതമെടുത്ത് പുരോഹിതരാകാന്‍ അധികമാളുകള്‍ രംഗത്ത് വരുന്നില്ല. പുരോഹിത ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ ഭൂവിഭാഗങ്ങളിലാണ്.

ബ്രസീലില്‍ വിവാഹിതരായ പുരോഹിതരുടെ ആവശ്യങ്ങള്‍ വരുന്നുവെന്നും സഭയ്ക്ക് ബോധ്യമുണ്ട്. 1970-ല്‍ 92 ശതമാനം ബ്രസീലിയന്‍ ജനത കത്തോലിക്കരായിരുന്നു. 2010-ല്‍ അവരുടെ എണ്ണം 65 ശതമാനമായി. പെന്തകോസ്റ്റല്‍ സഭകള്‍ അവിടെ ശക്തി പ്രാപിച്ചതുകൊണ്ടാണ് കത്തോലിക്കരുടെ എണ്ണം കുറഞ്ഞത്. കത്തോലിക്കരല്ലാത്ത സഭകളില്‍ വിവാഹിതരായ പാസ്റ്റര്‍മാരും സ്ത്രീകളും സഭാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ബ്രസീലില്‍ 140 മില്യണ്‍ കത്തോലിക്കരുണ്ട്. അവരുടെ സേവനത്തിനായി ആകെ 18000 പുരോഹിതര്‍ മാത്രമാണുള്ളത്. ആമസോണ്‍ പ്രദേശങ്ങളിലാണ് അമിതമായ പുരോഹിത ക്ഷാമമുള്ളത്. രാജ്യത്ത് പുരോഹിതരെ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങള്‍ മുഴുവന്‍ പരാജയപ്പെടുകയും ചെയ്തു. സാംസ്‌ക്കാരികമായ അന്തരമാണ് കാരണം. യൂറോപ്പിലും അമേരിക്കയിലും പുരോഹിത ക്ഷാമം പരിഹരിക്കാന്‍ വികസിക്കുന്ന രാഷ്ട്രങ്ങളില്‍നിന്ന് അവരെ ഇറക്കുമതി ചെയ്യുന്നു. അവിടങ്ങളിലെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായതുകൊണ്ടു പുരോഹിതക്ഷാമം ഒരു അളവ് വരെ പരിഹരിക്കാന്‍ സാധിക്കുന്നു. ബ്രസീലില്‍ പുരോഹിതര്‍ വിവാഹം കഴിക്കില്ലെന്നുള്ള പ്രതിജ്ഞയ്‌ക്കെതിരെ ബ്രസീലിലെ സിനഡില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടില്ലെങ്കില്‍ റോമ്മായില്‍ നടത്തുന്ന സിനഡില്‍ സഭ അവരുടെ കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടേണ്ടി വരും.

വിവാഹിതരായ പുരോഹിതരോടുള്ള ബിഷപ്പുമാരുടെ മനോഭാവം മനസിലാക്കാമെന്നേയുള്ളൂ! പുരോഹിതര്‍ വിവാഹിതരായാല്‍ സഭയുടെ സാമ്പത്തികം തകര്‍ക്കുമെന്ന് ഭയപ്പെടുന്നു. സഭ പുലര്‍ത്തിവരുന്ന പാരമ്പര്യത്തെയും സംസ്‌കാരങ്ങളെയും നശിപ്പിക്കുമെന്നും കരുതുന്നു. ഇടവക ജനത്തിന് പുരോഹിതരുടെ കുടുംബത്തിനും ചെലവുകള്‍ കൊടുക്കേണ്ടി വരും. അവര്‍ക്ക് താമസിക്കാനുള്ള വീടും കുട്ടികളുടെ വിദ്യാഭ്യാസവും വഹിക്കേണ്ടി വരും. കുടുംബമായി താമസിക്കുമ്പോള്‍ ആദ്ധ്യാത്മിക കാര്യങ്ങളിലും അതിന്റേതായ കുറവുകള്‍ വരാം. വിവാഹിതരായ പുരോഹിതരുടെയിടയില്‍ വിവാഹമോചനവുമുണ്ടാകാം. അവിവാഹിതരായി ജീവിക്കുന്ന പുരോഹിതരിലും എതിര്‍പ്പുകള്‍ ഉണ്ടാവാം. അവര്‍ സഹിച്ചതുപോലുള്ള ത്യാഗങ്ങള്‍ പുതിയതായി പുരോഹിതപ്പട്ടം ലഭിക്കുന്നവര്‍ക്ക് സഹിക്കേണ്ടതില്ലായെന്ന തീരുമാനം അവരില്‍ എതിര്‍പ്പുകള്‍ ഉണ്ടാക്കാം. തന്മൂലം ഇന്നത്തെ പുരോഹിതരുടെ ബ്രഹ്മചര്യവ്രതങ്ങളില്‍ മാറ്റങ്ങളുണ്ടാവുമോയെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
നാരദന്‍ 2018-03-18 09:42:54
വെള്ളം ചേർക്കാതെടുത്തോരമൃതിനു
സമമാം നല്ലിളം കള്ള് ചില്ലിൻ
വെള്ള ഗ്ലാസിൽ പകർന്നങ്ങനെ
രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതിൽ ചെലുത്തി
ചിരി കളികൾ തമാശൊത്തു
മേളിപ്പതേക്കാൾ സ്വർലോകത്തും
ലഭിക്കില്ലുപരിയൊരു സുഖം
പോക വേദാന്തമേ നീ
പോക കുന്ത്രാണ്ടമേ നീ 
- ചങ്ങമ്പുഴ

Joseph 2018-03-18 11:10:29
കെ.സി.ആർ.എം. ടെലി കോൺഫറൻസിൽ ഞാനും സംബന്ധിച്ചിരുന്നു. ശ്രീ ജോൺ കുന്തറയുടെ  പ്രതികരണകോളത്തിൽ പറഞ്ഞിരിക്കുന്ന ചോദ്യം സമ്മേളനത്തിൽ ചോദിച്ചതും ഓർമ്മിക്കുന്നു. 

ടെലി കോൺഫെറൻസു വേളയിൽ ഈ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന ചില കാര്യങ്ങൾ ഒരു മിനിറ്റു ഞാനും സംസാരിച്ചിരുന്നു. ഫാദർ ഔസേപ്പറമ്പിലായിരുന്നു ചർച്ച നയിച്ചിരുന്നത്. സഭയ്ക്കുള്ളിലിരുന്ന് ഒരു വൈദികനെന്ന നിലയിൽ മുഴുവനായ കാര്യങ്ങൾ അദ്ദേഹത്തിനു പറയാൻ  
തടസങ്ങളുണ്ടായിരുന്നുവെന്നും തോന്നിപോയി. 

ഒരു വൈദികൻ മാത്രം തീരുമാനിച്ചാൽ ലോകജനസംഖ്യയുടെ ആറിലൊന്ന് കത്തോലിക്കരുള്ള സഭയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല. ലോകമാകമാനമുള്ള വൈദികർ അദ്ദേഹത്തിൻറെ ചിന്തകളിൽക്കൂടി സഞ്ചരിച്ചാൽ സഭയിൽ നവീകരണ മുന്നേറ്റം സാധിച്ചേക്കാം. വത്തിക്കാനെ നിയന്ത്രിക്കുന്നത് യാഥാസ്ഥിതികരും മുരടിച്ച വൃദ്ധരായ കർദ്ദിനാളന്മാരുമാണ്. അവരുടെ തലക്കകത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ചീഞ്ഞളിഞ്ഞ ചിന്തകളും ഇല്ലാതാകണം. അവരുടെ കാലവും കഴിഞ്ഞാലേ സഭയുടെ നവീകരണം പ്രാവർത്തികമാകുമോയെന്ന് ചിന്തിക്കാൻ സാധിക്കുള്ളു.  

സമ്മേളനത്തിൽ വിഷയമായി പൊരുത്തപ്പെടുന്ന സംഗതികൾ ആരും സംസാരിച്ചില്ല. പെസഹാപ്പം വീട്ടിലിരുന്നു മുറിക്കുന്ന സംഗതികളൊക്കെ സംസാരിച്ചു കോൺഫെറൻസിനെ ബോറാക്കുകയും ചെയ്തു. ആരും കാര്യമായി വിഷയത്തെപ്പറ്റി പഠിച്ചു വന്നുമില്ല. 
Catholic faithful 2018-03-18 11:53:26


The reason many commentators like to remain anonymous is not they are afraid but because of abuse from several others who think they know it all and show off everywhere. So they become rude, arrogant, won't respect the other, keep on interrupting and kept on talking and disturbing the speaker. Really don't understand the significance of bringing the telecon here. Because you quoted it like to add a few thoughts.

We know moderator is your friend and you guys pat each other & that is why he did not stop your interruptions. We are planning to replace the moderator for his bias and failure to stop you. Fr. Ouseparambil is a genius, well known scholar in religion & Medicine. Some were calling him Ousepachan- their ignorance. If you can recollect, the moderator presented you as big scholar and was giving you opportunity to answer questions. All the participants are very highly educated people and don't need your answer, you are not better than anyone there. You are not welcome to the teleconference anymore. You are a blind supporter of notorious traitor trump along with bobby.anyone who support a traitor is a traitor. Your articles in e malayalee are biased and pervert ion of truth. E-malayalee readers don't like your articles, you and your friends keep commenting it is good. That is editor's choice to not to publish your lies.

But I can tell you, we don't want you in KCRM teleconference, you can take your moderator with you. Both of you are blown up like balloons and think you are something, but you are just self blown, no caliber.

Independent KCRM Participant 2018-03-18 17:32:24
കത്തോലിക്ക faithful  എന്ന പേരിൽ  കുറിച്ചിരിക്കുന്നതിനു  ഒരു  മറുപടി  തരികയാണ്. ഞാനും  കോൺഫെറിൻസിൽ  ഉണ്ടായിരുന്നു.  അതിൽ വന്നവർ  എല്ലാം  നല്ല  അറിയുള്ളവർ  എന്ന്  പറഞ്ഞിരിക്കുന്നു. ശരി. ആ അറിവുള്ളവർ  തന്നെ എന്ത്  പറയണം  എന്ത്  ചോദിക്കണം  എന്ന സാമാന്യ  ബുദ്ധി  ഉണ്ടായിരിക്കണം. പിന്നെ  ആരും ദൈവങ്ങളോ  അപ്രമാദിതിയ ഉള്ളവരോ അല്ല.  മോഡറേറ്റർ  ഒരു  പരിചിതനായ ആൾ  എന്ന്  തോന്നി.  partiality   ഉള്ള  ആളാണെന്നും  തോന്നുന്നില്ല.  എല്ലവർക്കും  തുല്യ നീതി  തുല്യ അവസരം  കൊടുക്കുന്നതായി   തോന്നി . എല്ലാവരും  വിഷയത്തിൽ  ഊന്നി പറയണം  എന്നയാൾ  പലവട്ടം  പറഞ്ഞു.  പങ്കടുക്കുന്നവർ  വിവിധ  വിദൂര  സ്‌ഥലങ്ങളിൽ  നിന്ന്  പറയുന്നവരാണ് . അതിനാൽ  എല്ലാവരേയും  നിയത്രിക്കാണും    satisfy   ചെയ്യാനും  അയാൾക്ക്‌ സാങ്കേതികമായി  പ്രയാസമാണ്.  കോണ്ഫറന്സ് നിന്ന്  ചില  തെറ്റ്  സംസാരങ്ങൾക്കു  ആരേയും ഡിലീറ്റ്  ചെയ്തു പുറത്താക്കുന്നതും  ശരിയല്ല.  എല്ലാവരെയും  ഉൾക്കൊണ്ട്  അനുരഞ്ജന ഭാഷയിൽ  കൊണ്ട് പോകുന്നതാണ്  ശരിയും ,  നല്ലമാർഗവും. പിന്നെ  ഈ മോഡറേറ്റർ  പണിയും  അത്ര എളുപ്പമല്ല. ഒത്തിരി ക്ഷമ  ആവഷ്യമാണ്.  നിങ്ങളുടെ ശരി, മറ്റൊരാൾക്ക്  തെറ്റാണു. അമ്മയെ  തല്ലിയാലും  രണ്ടു  പക്ഷമുണ്ട്.  ഞാൻ അറിയുന്നിടത്തോളം  ഈ മോഡറേറ്റർ  ജോൺ  കുന്തരയുടെ  പല  ആശയങ്ങളോടും  വിയിജിപ്പുള്ള   ഒരു  ലിബറലും  തുറന്ന  മനസുള്ളവനുമാണ് .  ചുമ്മാ  നിസ്സാര  തെറ്റുകൾക്ക് പോലും  ഒരാളെ  കോൺഫെറെൻസിൽ  നിന്ന്  പുറത്താക്കിയാൽ  അത് തന്നെ കോൺഫറൻസ്  അലങ്കോലമായതു  പോലാണ്.  അതുമൂലം  എല്ലാവര്ക്കും  സമയ  നഷ്ടവും , പിന്നെ ആ പുറത്താക്കപ്പെട്ട  ആൾ തന്നെ  വീൻഡും കോഫെറെൻസിൽ    കയറിയോ, കയറാതായോ  ഒച്ചപ്പാട്  ഉണ്ടാക്കി   സംഗതി  കുളമാക്കാം.  പിന്നെ  ഇതിനെ  ഒക്കെ  തകർക്കനിരിക്കുന്ന, KCRM   വിരുദ്ധ  ഗുണ്ടകൾ  ഉണ്ടന്ന്  കുടി  അറിയുക.  ജോൺ കുന്തറക്കു  ആ question   ഒഴിവാക്കാമായിരുന്നു . പിന്നെ  അതിനു  ഉത്തരം കൊടുക്കാനും  വിഷമമില്ല . ഉത്തരം  കൊടുക്കുകയും   ചെയ്തു.  പിന്നെ  അപ്പം മുറിക്കലും  അതും  ഇതും   ചിലർ  കാട്  കേറി. അതെല്ലാം  അവർ തന്നെ  മനസിലാക്കണം .
പിന്നെ  ജോൺ കുന്തരയുടെ  ലേഖനം  പലതും  senseless  നോണ്സെന്സ്  ആണ് . baseless  ആണ് . ഭാഷയും  ഏതാണ്ട്  ഒരു തരം.  അതെല്ലാം  എന്തിനു  ഈ  kcrm  റിപ്പോർട്ടിൽ   ഇതിനിട  ഈ പ്രതികരണ കോളത്തിൽ  കുറിക്കുന്നു 
NARADAN 2018-03-18 21:40:43
Putin is president to 2 of the largest countries in the World, USA and Russia. Now he has all the physical power.
Pope, you are the king of Christian faith all over the World.
This is your chance- prove whatever you are.
Change or Perish
josecheripuram 2018-03-18 22:34:58
Every religion gave an above human standard to "BRAMACHARYAM".A real Bramachary is considred above all human being,because he has the will power to fight against bodly desires,which of course is against nature.So we who are married are weaklings.The contraversy is that even the "Bramachary" is also a product of sex.Mother Mary is a virgin what if she is not a virgin?In my opinion it doesn't matter, she is the mother of JESUS.So being a "BRAMACHARY IS A PERSONAL CHOICE",and if you choose it stick to it.
Christian Brothers 2018-03-19 10:00:47
എറണാകുളം: ഇടവകയിലേ 3 കിലോയോളം സ്വർണ്ണവും 6 കോടി രൂപയുടെ ക്രമക്കേടും നടത്തി വൈദീകൻ മുങ്ങി. എറണാകുളം രൂപതയിലെ കൊരട്ടി പള്ളിയിലാണ്‌ വിവാദം കൊടുമ്പിരി കൊള്ളുന്നത്. പള്ളി മുറി പൂട്ടിയിട്ട് വൈദീകൻ ഒളിവിൽ പോയതായി ഇടവകക്കാർ പറയുന്നു. വികാരി അച്ചനെ ഞായറാഴ്ച്ച വൈകിട്ട് മുതൽ കാണാനില്ലെന്ന് കാട്ടി പള്ളിയിലും പള്ളി മുറിയിലും ഇടവകക്കാർ ബോഡുകളും നോട്ടീസും പതിപ്പിച്ചു.വികാരിയുടെ മുറി പൂട്ടി സ്വന്ത൦ കാറില്‍ പുറത്തേക്ക് പോയ വൈദികനെപ്പറ്റി സഹവികാരിമാര്‍ക്കോ കമ്മിറ്റിക്കാര്‍ക്കോ വിവരമില്ല. രൂപതാ കേന്ദ്രത്തില്‍ എത്തിയതായും വിവരം ലഭിച്ചിട്ടില്ല.
ജോണി കൊരട്ടി 2018-03-19 10:40:23
Christian Bros, ഇത് പള്ളിയുടെ ആഭ്യന്തര കാര്യം ആണ്. അച്ഛനൊരു ചെറിയ തെറ്റ് പറ്റിയെങ്കിൽ അതിനു സഭക്ക് കാനോനിക നിയമം ഉണ്ട്. അതനുസരിച്ചു അന്വേഷിച്ചു കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ തീർച്ചയായും ആ വൈദികന്റെ മേൽ നടപടി ഉണ്ടാകും. തെറ്റ് പറ്റാത്തവർ ആരുമില്ല. ഒരു വൈദികൻ പണം അപഹരിച്ചു എന്ന് തെളിയുന്നത് വരെ അദ്ദേഹത്തെ എന്നല്ല ആരെയും കള്ളൻ എന്ന് വിളിച്ചു അപഹസിക്കുന്നത് ശരിയല്ല. ഈയിടെയായി സഭയെ അപകീർത്തിപ്പെടുത്താൻ ഒരു സംഘടിത ഗൂഡാലോചന നടക്കുന്നതിന്റെ ഭാഗം അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Ex-priest 2018-03-19 11:14:01

ചര്‍ച്ച്‌ ആക്‌ട് പ്രചാരണത്തിനിടെ ജോസഫ് വര്‍ഗീസിനുനേരെ വീണ്ടും ആക്രമണം

കൊ​ച്ചി: ച​ര്‍ച്ച്‌ ആ​ക്‌ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ട​നീ​ളം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന പ്ര​ഫ. ജോ​സ​ഫ് വ​ര്‍ഗീ​സി​നു​നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ വ്യ​ത്യ​സ്​​ത പ്ര​ചാ​ര​ണ​വു​മാ​യി ഇ​ട​പ്പ​ള്ളി പ​ള്ളി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ജോ​സ​ഫ് വ​ര്‍​ഗീ​സ്. ല​ഘു​ലേ​ഖ​യോ​ടൊ​പ്പം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്താ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

മു​ഖ​ത്തും വ​യ​റി​നും പ​രി​ക്കേ​റ്റ ജോ​സ​ഫ് വ​ര്‍ഗീ​സ് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. എ​ള​മ​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ര്‍ച്ച്‌ ആ​ക്‌ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ല​ഘു​ലേ​ഖ പ​ള്ളി​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ മു​മ്ബും ജോ​സ​ഫി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. ക്രൈ​സ്ത​വ സ​ഭ​ക​ളി​ല്‍ ജ​നാ​ധി​പ​ത്യം വേ​ണ​മെ​ന്നും വി​ശ്വാ​സി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന സ​മി​തി​യാ​ക​ണം സ​ഭ​യു​ടെ സ്വ​ത്തു​ക്ക​ളു​ടെ കൈ​കാ​ര്യ​ക​ര്‍ത്താ​ക്ക​ളെ​ന്നു​മു​ള്ള ആ​വ​ശ്യ​മാ​ണ് ച​ര്‍ച്ച്‌ ആ​ക്ടി​ലൂ​ടെ പ​റ​യു​ന്ന​ത്.

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി​ക്ക് എ​തി​രെ​യു​ള്‍പ്പെ​ടെ ആ​രോ​പ​ണം ഉ​യ​ര്‍ന്ന സ​ഭ​യു​ടെ ഭൂ​മി ഇ​ട​പാ​ട് വ​ലി​യ ച​ര്‍ച്ച​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​സ​ഫ് വ​ര്‍ഗീ​സും മ​ക​ള്‍ ഇ​ന്ദു​ലേ​ഖ​യും വി​ഷ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്. ആ​ക്ര​മ​ണ​ത്തി​െന്‍റ ദൃ​ശ്യ​ങ്ങ​ള്‍ പ​ള്ളി​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ചാ​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നും ജോ​സ​ഫ് വ​ര്‍ഗീ​സ് പ​റ​ഞ്ഞു

faithful- Angamali 2018-03-19 12:17:25

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർഥാട കേന്ദ്രമാണ്‌ കൊരട്ടി മാതാവിന്റെ പള്ളി. കൊരട്ടി മുത്തി എന്നാണ്‌ അറിയപ്പെടുന്നത്. തീര്‍ഥാടന കേന്ദ്രത്തിലെ ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തിയതില്‍ വ്യാപകമായ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടവകയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‍ രണ്ടു തവണ വൈദികനെ ഇടവകക്കാര്‍ ചേര്‍ന്ന്‍ മുറിയില്‍ തടഞ്ഞുവച്ചിരുന്നു.രണ്ടാം തവണ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഇതേ വൈദികന്‍ അധ്യക്ഷനായി 20 അംഗ കമ്മീഷനെ ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ 6 കോടി രൂപയുടെ അഴിമതി ഇടവകയില്‍ നടന്നതായി കണ്ടെത്തുകയായിരുന്നു

ഇതോടെയാണ്‌ വൈദീകനേ കാണാതായത്. 6 കിലോ സ്വർണ്ണം വില്ക്കാൻ തീരുമാനിച്ചിരിന്നു. ഇതിലും ക്രമക്കേട് കണ്ടെത്തി. കൊരട്ടി മാതാവിന്‌ ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ്‌ കാണാതായത്. സ്വർണ്ണത്തിനു പകരം മുക്കുപണ്ടം പകരം വയ്ച്ച് ഒർജിനൽ അടിച്ചു മാറ്റുകയായിരുന്നു. നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് വൈദികനെ കാണാനില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സത്യം ശിവം സുന്ദരം 2018-03-19 12:42:02
ചക്കരകുടത്തിൽ കൈയിട്ടാൽ കൊരട്ടി  ദൈവമാണെങ്കിലും നക്കും മോനേ......
truth and justice 2018-03-20 08:56:29
I think joseph padannamakkal showed some insight in the article. What the Bible says is absolutely correct. Theologians have some speculation about Apostle Paul and they say that Paul might be a widower and he wrote in the first corinthians 7th chapter advises to the married people.

Peter was married. Jesus had brothers and sisters from his own mother Mary and father Joseph only thing Jesus was born by the power of Holy Spirit and Mary was conceived by the power of Holy Spirit.
Peter was married.

Celibacy in the Catholicism is very stringent rule and its very difficult to practice that for Nuns and Priests yet there are some priests are my friends and they do practice that very piously and they keep the sanctity.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക