Image

ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്

Published on 18 March, 2018
ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക്  മടങ്ങണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി :  ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുജനങ്ങളും ആശങ്കപ്പെടുന്ന  സാഹചര്യത്തില്‍   ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രമേയം അവതരിപ്പിച്ചത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് എ.ഐ.സി.സി.യുടെ 84-ാമത് പ്ലീനറി സമ്മേളനം നടക്കുന്നത്.

ലോകത്തെ പ്രധാന ജനാധിപത്യരാജ്യങ്ങളെല്ലാം ബാലറ്റ് സമ്പ്രദായമാണ് അവലംബിക്കുന്നതെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ പ്രക്രിയകള്‍ സുതാര്യമായിരിക്കണം. 

നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേസമയം, തിരഞ്ഞെടുപ്പ് നടത്തണമെന്ന മോദി സര്‍ക്കാരിന്റെ നിര്‍ദേശം അപ്രായോഗികമാണെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. ഇത് ഭരണഘടനയ്ക്ക് അനുസൃതമല്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക