Image

യുപി ഉപതിരഞ്ഞെടുപ്പ് ഫലം യോഗി സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് അമിത് ഷാ

Published on 18 March, 2018
യുപി ഉപതിരഞ്ഞെടുപ്പ് ഫലം യോഗി സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ന്യായീകരിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ച വയ്ക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പുര്‍, ഫല്‍പുല്‍ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് അമിത് ഷാ പരസ്യ പ്രതികരണത്തിന് തയാറാവുന്നത്. 

ഉപതിരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്നും അമിത് ഷാ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപിയുടെ പരാജയത്തിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. വോട്ടിങ് ശതമാനം താഴ്ന്നതും എസ്പിബിഎസ്പി സഖ്യവുമാണ് ഇതില്‍ പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക