Image

കൊല്ലത്ത് എ.ടി.എം കവര്‍ച്ച

Published on 18 March, 2018
കൊല്ലത്ത് എ.ടി.എം കവര്‍ച്ച

കൊല്ലത്ത് എ.ടി.എം കവര്‍ച്ച. തഴുത്തലയിലെ ഇന്ത്യാ വണ്‍ എ.ടി.എമ്മാണ് മോഷ്ടാക്കള്‍ പൊളിച്ചത്. മെഷീനില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് സംശയം. പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് പുലര്‍ച്ചെ ഇടപാടുകാരന്‍ പണമെടുക്കാന്‍ എ.ടി.എമ്മിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എ.ടി.എം പൊളിക്കാന്‍ ശ്രമിച്ച മോഷ്ടാവ് പിന്നീട് തീയിടുകയും ചെയ്തു. എ.ടി.എമ്മിനകത്തെ സി.സി.ടി.വിയും മോഷ്ടാക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ ബാങ്ക് അധികൃതരാണ് എ.ടി.എമ്മില്‍ ഒരു ലക്ഷം രൂപയിലധികം പണം ഉണ്ടായിരുന്നതായി അറിയിച്ചത്.
കൊട്ടിയം സി.ഐ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധ നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക