Image

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ല, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി

Published on 18 March, 2018
സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ല, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി
സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുനയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കുന്നത്. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

121 ബീയര്‍ വൈന്‍ പാര്‍ലറുകളും മൂന്ന് സൈനിക കാന്റിനുകള്‍ 499 കള്ളുഷാപ്പുകളുമാണ് പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ തുറക്കുന്നത്. ഷാപ്പുകള്‍ അടച്ചതോടെ 12,100 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ബീയര്‍ വൈന്‍ പാര്‍ലറുകളിലെ 7,500 ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്‍ഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മദ്യവര്‍ജനം തന്നെയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക