Image

അമ്മയെ കൊന്നു തലയറുത്ത് യുവാവ് പോലീസ് സ്‌റ്റേഷനില്‍

Published on 18 March, 2018
അമ്മയെ കൊന്നു തലയറുത്ത് യുവാവ് പോലീസ് സ്‌റ്റേഷനില്‍

പുതുക്കോട്ട: അമ്മയെ കൊന്നു തലയറുത്ത് അതുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. മുപ്പതുകാരനായ ആനന്ദ് അമ്മ റാണിയുമായി സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് നിരന്തരം വഴക്കിലായിരുന്നു. 

ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും റാണിയെ ആനന്ദ് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ കഴുത്ത് മുറിച്ചെടുത്ത ശേഷം ഇതുമായി കരംബാകുഡി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കൊല്ലപ്പെട്ട റാണി ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക