Image

സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കുന്നതിന് സുപ്രീംകോടതി സ്റ്റേ

Published on 29 June, 2011
സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കുന്നതിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡല്‍ഹി: സിംഗൂരില്‍ ടാറ്റയ്ക്ക് പാട്ടത്തിന് നല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞു. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ടാറ്റ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി വരുന്നതുവരെ സിംഗൂരിലെ ഭൂമിയില്‍ തത് സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

 ടാറ്റയ്ക്ക് പാട്ടത്തിനു നല്‍കിയ 600 ഏക്കര്‍ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കത്തിനെതിരെയാണ് ടാറ്റ കോടതിയെ സമീപിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് ടാറ്റ സുപ്രീം കോടതിയിലെത്തി. സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ മമത ബാനര്‍ജി വാഗ്ദാനം ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക