Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പും പ്രതിനിധി സംഗമവും 19 ന്

Published on 18 March, 2018
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പും പ്രതിനിധി സംഗമവും 19 ന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ദേവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലത്തിന്റെ (മൂറോന്‍) കൂദാശ കര്‍മം മാര്‍ച്ച് 19 ന് (തിങ്കള്‍) രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ നിര്‍വഹിക്കും. 

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ രൂപതയിലെ വൈദികരുടേയും വിവിധ കുര്‍ബാന സെന്ററുകളില്‍നിന്നുള്ള കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടക്കുന്ന ചടങ്ങിലാണ് വെഞ്ചരിപ്പു കര്‍മം നടക്കുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസ്ബിറ്റന്‍ കൗണ്‍സില്‍ (വൈദിക സമിതി) സമ്മേളനം നടക്കും. 2.30 ന് വൈദിക സമിതിയുടെയും വിവിധ കുര്‍ബാന സെന്ററുകളിലെ കൈക്കാരന്മാരുടെയും ഇടവക പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത ആലോചനാ സമ്മേളനം നടക്കും. 

വിശുദ്ധ കുര്‍ബാനയിലേക്കും തുടര്‍ന്നു നടക്കുന്ന സമ്മേളനത്തിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാന്പിക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക