Image

ഫാ. സാംസണ്‍ എം. സൈമണിനു സ്വീകരണം

Published on 18 March, 2018
ഫാ. സാംസണ്‍ എം. സൈമണിനു സ്വീകരണം

കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റും മര്‍ത്തമറിയം സമാജം കോഓര്‍ഡിനേറ്ററും വയനാട് ചൂരമല സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും വാഗ്മിയുമായ ഫാ. സാംസണ്‍ എം. സൈമണിനു കുവൈത്തില്‍ സ്വീകരണം നല്‍കി.

സെന്റ്ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വലിയ നോന്പിനോടനുബന്ധിച്ച് മാര്‍ച്ച് 19 മുതല്‍ 22 വരെ നടത്തുന്ന കണ്‍വന്‍ഷനും ധ്യാനയോഗത്തിനും നേതൃത്വം നല്‍കുവാനാണ് ഫാ. സാംസണ്‍ കുവൈത്തിലെത്തിയത്.

വിമാനത്താവളത്തില്‍ വികാരി ഫാ. ജേക്കബ് തോമസ്, ട്രഷറര്‍ അജിഷ് തോമസ്, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ഡോ. ജോര്‍ജ് ഫിലിപ്പ്, സെക്രട്ടറി മാത്യു ജോര്‍ജ്, ട്രഷറര്‍ നിക്‌സണ്‍ തോമസ്, കണ്‍വീനര്‍ തോമസ് മാത്യു, ജോയിന്റ് കണ്‍വീനര്‍ സിബി അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക