Image

ചെങ്ങന്നൂരില്‍ കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ ബി.ജെ.പി നേതാക്കള്‍; കോണ്‍ഗ്രസും സി.പി.എമ്മും പരാതി നല്‍കും

Published on 18 March, 2018
 ചെങ്ങന്നൂരില്‍ കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ ബി.ജെ.പി നേതാക്കള്‍; കോണ്‍ഗ്രസും സി.പി.എമ്മും പരാതി നല്‍കും

ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദി കയ്യടക്കി ബി.ജെ.പി നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മേളയാണ് ബി.ജെ.പി പരിപാടിയാക്കി മാറ്റിയത്. സ്ഥലം എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ പോലും ക്ഷണിക്കാതെ നടത്തിയ പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.

കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി നടപടിക്കെതിരെ സി.പി.എം ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സ്ഥലം എം.പിയെപ്പോലും പരിപാടി അറിയിച്ചില്ലെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും കോണ്‍ഗ്രസ് പരാതി നല്‍കുമെന്നും ലിജു അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക