Image

ഇന്‍ഡിഗോ വിമാനങ്ങള്‍ വീണ്ടും പ്രശ്‌നത്തില്‍, അടിയന്തരമായി നിലത്തിറക്കി, എന്‍ജിന്‍ തകരാറില്‍, യാത്രക്കാര്‍ക്കു പുല്ലുവില

Published on 18 March, 2018
ഇന്‍ഡിഗോ വിമാനങ്ങള്‍ വീണ്ടും പ്രശ്‌നത്തില്‍, അടിയന്തരമായി നിലത്തിറക്കി, എന്‍ജിന്‍ തകരാറില്‍, യാത്രക്കാര്‍ക്കു പുല്ലുവില
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് കാര്യമായ പ്രവര്‍ത്തന തകരാര്‍ ഉണ്ടെന്നു കണ്ടെത്തിയെങ്കിലും വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിനു തിരിച്ചടി. യാത്രക്കാരുടെ ജീവനു പുല്ലുവില കല്‍പ്പിച്ചു പറത്തിയ ബജറ്റ് വിമാനങ്ങള്‍ ഇന്ന് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ശ്രീനഗറിലും ഡല്‍ഹിയിലുമായി അടിയന്തരമായി നിലത്തിറക്കി. ഇന്‍ഡിഗോ എ 320 നിയോ മോഡല്‍ വിമാനങ്ങളിലാണ് വീണ്ടും എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയത്. രണ്ടു വിമാനങ്ങളാണ് ഞായറാഴ്ച എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ആദ്യ സംഭവം ഡല്‍ഹിയിലായിരുന്നു. ബംഗളൂരു-ഡല്‍ഹി വിമാനത്തിന്റെ എന്‍ജിന്‍ ഓയിലില്‍ ലോഹപാളി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കിയത്. രണ്ടാമത്തെ സംഭവം ശ്രീനഗര്‍ വിമാനത്താവളത്തിലായിരുന്നു. എന്‍ജിനില്‍ ചോര്‍ച്ച ഉണ്ടായതാണ് ശ്രീനഗറില്‍ അടിയന്തര ലാന്‍ഡിംഗിന് ഇടയാക്കിയത്.

ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രശ്‌നം ഇന്ത്യന്‍ ഏവിയേഷന്‍ മേഖലയില്‍ വലിയ ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്ന ഇന്‍ഡിഗോ 2015-ല്‍ മികച്ച വിമാനസര്‍വീസിനുള്ള പുരസ്‌ക്കാരം നേടിയതാണ്. ഇന്‍ഡിഗോയുടെ വിമാനങ്ങളിലെ പ്രശ്‌നം രണ്ടു ദിവസമായി അവരുടെ ബുക്കിങ്ങിലും പ്രതിഫലിക്കുന്നുണ്ട്. എമര്‍ജന്‍സി ലാന്‍ഡിങ്ങ് കൂടി ഉണ്ടായ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി യാത്രക്കാരാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക