Image

രാജ്യസഭാ തെരഞ്ഞെടുപ്പിനില്ല, മുന്നണികളോട് അകലം പാലിക്കും, രണ്ടും കല്‍പ്പിച്ച് മാണി കോണ്‍ഗ്രസ്

Published on 18 March, 2018
രാജ്യസഭാ തെരഞ്ഞെടുപ്പിനില്ല, മുന്നണികളോട് അകലം പാലിക്കും, രണ്ടും കല്‍പ്പിച്ച് മാണി കോണ്‍ഗ്രസ്
രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് മാണി തീരുമാനിച്ചു. മുന്നണിയുടെ ഭാഗമല്ലാത്തതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. മുന്നണികളോട് തുല്യ അകലം പാലിക്കാനും ഇന്ന് കോട്ടയത്തു ചേര്‍ന്ന ഉന്നതാതികാര സമിതി യോഗത്തില്‍ ധാരണയായി. പാര്‍ട്ടിയുടെ മുന്നണി പ്രവേശം ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനിക്കും. മുന്നണി ബന്ധം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ചെങ്ങന്നൂരിലെ നിലപാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രഖ്യാപിക്കുമെന്നും കെ.എം. മാണി പറഞ്ഞു.

അതേസമയം, മനസാക്ഷി വോട്ടെന്ന ആശയം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മുന്നോട്ടുവച്ചങ്കിലും പി.ജെ. ജോസഫ് എതിര്‍ത്തു. അത് തെറ്റായ ആശയമായി കരുതുമെന്നും എല്‍ഡിഎഫിന് അനുകൂലമായി ചിന്തിക്കാന്‍ ഇടയാക്കുമെന്നും ജോസഫ് പറഞ്ഞു. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. ജോസഫിന്റെ നിലപാടിനു പിന്തുണ ഉണ്ടായതോടെ പിന്തുണ സംബന്ധിച്ച ചര്‍ച്ച ഒഴിവാക്കുകയായിരുന്നു.

മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാത്തതുകൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നു കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക