Image

ജുഡീഷറിയേയും പാര്‍ലമെന്റിനെയും പോലീസിനെയും ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍

Published on 18 March, 2018
ജുഡീഷറിയേയും പാര്‍ലമെന്റിനെയും പോലീസിനെയും ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍
ജുഡീഷറിയേയും പാര്‍ലമെന്റിനെയും പോലീസിനെയും ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്നു് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി ഭയപ്പെടുത്തുകയാണ്.് മാധ്യമപ്രവര്‍ത്തകര്‍ ഭയത്തിലാണ്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എഐസിസിയുടെ അറുപത്തിനാലാമത് പ്ലീനറി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് ബിജെപിയെ രാഹുല്‍ ഗാന്ധി ആരോപണങ്ങളില്‍ മുക്കിയത്. 

രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധതിരിച്ചുവിടുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണ്, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാല്‍ പ്രധാനമന്ത്രി പറയുന്നത് നിങ്ങള്‍ പോകൂ... യോഗ ചെയ്യു, എന്നാണ്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ആരെയും ഇനി കെട്ടിയിറക്കില്ല. കോണ്‍ഗ്രസില്‍ ഇനി ടിക്കറ്റ് ലഭിക്കുന്നത് സാധാരണ പ്രവര്‍ത്തകര്‍ക്കായിരിക്കും. തന്റെ അദ്യത്തെ ശ്രമം ഇതിനായിരിക്കും. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ എഐസിസി പ്ലീനറി സമ്മേളനത്തിലാണ് സംഘടനയിലും പരിപാടികളും മാറ്റമുണ്ടാകുമെന്നു രാഹുല്‍ സൂചന നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക