Image

ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായി

പി.പി. ചെറിയാന്‍ Published on 19 March, 2018
ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായി
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുകേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സംഗീത സായാഹ്നം ശ്രോതാക്കളുടെ മനസ്സിനും കാതിനും കുളിര്‍മ്മ പകര്‍ന്ന് അവിസ്മരണീയമാക്കി.

മാര്‍ച്ച് 17 ശനിയാഴ്ച വൈകീട്ട് 3.30 ന് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സംഗീത സായാഹ്ന പരിപാടിയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന് ഗായകരേയും, ശ്രോതാക്കളേയും അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം ചെയ്തു. അസ്സോസിയേഷനിലെ മുതിര്‍ന്ന അംഗം സൈമണ്‍ പാവുവിന്റെ കവിതാ പാരായണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. 

അകാലത്തില്‍ പൊലിഞ്ഞ സുപ്രസിദ്ധ നടി ശ്രീദേവി അഭിനയിച്ച ചിത്രത്തിലെ കാറ്റും-താരാട്ടും എന്ന് തുടങ്ങുന്ന ഗാനം ദീപാ ഫ്രാന്‍സിസും, ജെയ്‌സനും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ സിനിമകളിലെ ശ്രവണ സുന്ദരമായ ഗാനങ്ങള്‍ മന്‍ജിത്, ബേബി കൊടുവത്ത്, ഫ്രാന്‍സി തോട്ടത്തില്‍, നേതന്‍ തോമസ്, മീനു എലിസബത്ത്, ലിന്‍സി തോമസ്, ഷാജു ജോണ്‍, നിമ്മി തോമസ് എന്നിവരും ആലപിച്ചു. അന്തരിച്ച ചാലക്കുടിക്കാരന്‍ മണിയുടെ വഞ്ചിപ്പാട്ട് എബ്രഹാം മക്കന്‍സ് അവതരിപ്പിച്ചത് ശ്രോതാക്കളുടെ പ്രത്യേകം അഭിനന്ദങ്ങള്‍ നേടി. അനശ്വര്‍ മാമ്പുള്ളി ചടങ്ങ് നിയന്ത്രിച്ചു. ശനിയാഴ്ച വൈകുന്നേരം ഡാളസ്സിലെ പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ചു സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ എത്തിചേര്‍ന്ന് അസ്സോസിയേഷന്‍ അംഗങ്ങളേയും, ശ്രോതാക്കളോടും അസ്സോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ കൃത്ജ്ഞത രേഖപ്പെടുത്തി.

ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായിഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക