Image

ചിത്രശലഭങ്ങള്‍ ഏപ്രില്‍ ഇരുപത്തിയൊന്നിനു ലോസ് ആഞ്ചെലെസില്‍

പ്രസാദ് പി Published on 19 March, 2018
ചിത്രശലഭങ്ങള്‍ ഏപ്രില്‍ ഇരുപത്തിയൊന്നിനു ലോസ്                                                   ആഞ്ചെലെസില്‍
ലോസ് ആഞ്ചെലെസ് : മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടി കെ എസ് ചിത്രയും ശരത്തും നയിക്കുന്ന ഗാനമേള  'ചിത്രശലഭങ്ങള്‍' ഏപ്രിലില്‍ ഇരുപത്തിയൊന്നിനു ലോസ് ആഞ്ചെലെസില്‍ അവതരിപ്പിക്കുന്നു.

     കാലിഫോണിയയിലെ പ്രമുഖ മലയാളീ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ  (ഓം) സാംസ്‌ക്കാരിക കേന്ദ്രനിര്‍മാണത്തിന്റെ ധനശേഖരണാര്‍ത്ഥം അവതരിപ്പിക്കപ്പെടുന്ന ഗാനമേളയില്‍ ചിത്രയ്ക്കും ശരത്തിനുമൊപ്പം വളര്‍ന്നുവരുന്ന ഗായകരായ  നിഷാദ്, രൂപ, എന്നിവരും പങ്കെടുക്കുന്നുണ്ട്. മലയാളം , തമിഴ്, തെലുഗു ഗാനങ്ങള്‍ ആലപിക്കപ്പെടുന്ന ചിത്രശലഭങ്ങള്‍ തെന്നിന്ത്യന്‍ സംഗീതാസ്വാദകര്‍ക്കു മറക്കാനാകാത്ത ഒരനുഭൂതിയായിരിക്കും. 

        വൈകിട്ട് ആറുമണിക്ക് നോര്‍വാക്കിലെ പയനിയര്‍ ബ്ലോവര്‍ഡിലുള്ള എക്‌സ്സെല്‍സിയര്‍   ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സംഗീത സന്ധ്യ ലോസ് ആഞ്ചെലെസ് : മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടി കെ എസ് ചിത്രയും ശരത്തും നയിക്കുന്ന ഗാനമേള  'ചിത്രശലഭങ്ങള്‍' ഏപ്രിലില്‍ ഇരുപത്തിയൊന്നിനു ലോസ് ആഞ്ചെലെസില്‍ അവതരിപ്പിക്കുന്നു.

     കാലിഫോണിയയിലെ പ്രമുഖ മലയാളീ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ  (ഓം) സാംസ്‌ക്കാരിക കേന്ദ്രനിര്‍മാണത്തിന്റെ ധനശേഖരണാര്‍ത്ഥം അവതരിപ്പിക്കപ്പെടുന്ന ഗാനമേളയില്‍ ചിത്രയ്ക്കും ശരത്തിനുമൊപ്പം വളര്‍ന്നുവരുന്ന ഗായകരായ  നിഷാദ്, രൂപ, എന്നിവരും പങ്കെടുക്കുന്നുണ്ട്. മലയാളം , തമിഴ്, തെലുഗു ഗാനങ്ങള്‍ ആലപിക്കപ്പെടുന്ന ചിത്രശലഭങ്ങള്‍ തെന്നിന്ത്യന്‍ സംഗീതാസ്വാദകര്‍ക്കു മറക്കാനാകാത്ത ഒരനുഭൂതിയായിരിക്കും. 

        വൈകിട്ട് ആറുമണിക്ക് നോര്‍വാക്കിലെ പയനിയര്‍ ബ്ലോവര്‍ഡിലുള്ള എക്‌സ്സെല്‍സിയര്‍   ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സംഗീത സന്ധ്യ അരങ്ങേറുന്നത്. ആധുനിക ശബ്ദ മിശ്രണ സംവിധാങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ മലയാളികളും സംഗീത പ്രേമികളും സഹകരിക്കണമെന്ന് ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍ ഡയറക്ടര്‍ രവി വെള്ളത്തേരി എന്നിവര്‍ അഭ്യര്ത്ഥിച്ചു ടിക്കറ്റുകളും സ്‌പോണ്‍സര്‍ഷിപ്പിനും-   9492883667 എന്ന നമ്പറില്‍ ബന്ധപെടുക.

ചിത്രശലഭങ്ങള്‍ ഏപ്രില്‍ ഇരുപത്തിയൊന്നിനു ലോസ്                                                   ആഞ്ചെലെസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക