Image

വീട്ടമ്മ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട സംഭവം; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

Published on 19 March, 2018
വീട്ടമ്മ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട സംഭവം; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: എറണാകുളം പറവൂരിനടത്ത്‌ വീട്ടമ്മ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളി പൊലീസ്‌ കസ്റ്റഡിയില്‍. ബലാത്സംഗശ്രമത്തിനിടെയാണ്‌ മോളി കൊല്ലപ്പെട്ടതെന്ന്‌ പൊലീസ്‌.അസാം സ്വദേശി മുന്നയെയാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

ഉത്തരേന്ത്യക്കാരാണ്‌ സംഭവവത്തിന്‌ പിന്നിലെന്ന്‌ പോലീസിന്‌ നേരത്തെ്‌ സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മോളിയുടെ വീടിന്‌ സമീപം താമസിച്ചിരുന്ന മുന്നയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളാണോ കൃത്യത്തിന്‌ പിന്നിലെന്ന്‌ വ്യക്തമല്ലെങ്കിലും ഇയാളെ കേന്ദ്രീകരിച്ചാണ്‌ പൊലീസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

ഇന്ന്‌ രാവിലെയാണ്‌ പറവൂരിന്‌ സമീപം പുത്തന്‍വേലിക്കരയില്‍ ഡേവിഡിന്റെ ഭാര്യ മോളി കൊല്ലപ്പെട്ടത്‌. ഭര്‍ത്താവിന്റെ മരണശേഷം മോളിയും ഭിന്നശേഷിക്കാരനായ മകനുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്‌. രാവിലെ അറരയോടെ മകനാണ്‌ അമ്മ വീട്ടില്‍ മരിച്ചുകിടക്കുന്നതായി അയല്‍വാസികളെ അറിയിച്ചത്‌.

അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ്‌ കഴുത്തറുക്കപ്പെട്ട നിലയില്‍ മോളി കൊല്ലപ്പെട്ടകിടക്കുന്ന കാര്യം മനസിലായത്‌. തുടര്‍ന്ന്‌ പൊലീസ്‌ സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം റൂറല്‍ പോലീസ്‌ മേധാവിയടക്കമുളളവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

സാഹചര്യതെളിവുകളില്‍ നിന്ന്‌ മാനഭംഗശ്രമത്തിനിടെയാണ്‌ കൊലപാതകം നടന്നതെന്ന്‌ വ്യക്തമായിരുന്നു. മോളിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്‌ മുന്ന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക