Image

മുത്തശ്ശിയെയും അമ്മയേയും ക്രൂരമായി മര്‍ദിച്ച ചെറുമകള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു

Published on 19 March, 2018
മുത്തശ്ശിയെയും അമ്മയേയും ക്രൂരമായി മര്‍ദിച്ച ചെറുമകള്‍ക്കെതിരെ  പൊലീസ്‌ കേസെടുത്തു


കണ്ണൂര്‍: ആയിക്കരയില്‍ 90 വയസുള്ള മുത്തശ്ശിയെയും അമ്മയേയും ക്രൂരമായി മര്‍ദിച്ച്‌ ചെറുമകള്‍ക്കെതിരെ പൊലീസ്‌ സ്വമേധയാ കേസെടുത്തു.
ആയിക്കര സ്വദേശിനി ദീപക്കെതിരെയാണ്‌ കേസ്‌.

ദീപയുടെ മുത്തശ്ശി കല്ല്യാണിയെയും അമ്മ ജാനകിയെയും ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.

മര്‍ദനം സ്ഥിരമായതോടെ സമീപവാസികളാണ്‌ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തത്‌. ഇരുവരുടെയും മൊഴിയെടുക്കാന്‍ പൊലീസ്‌ എത്തിയെങ്കിലും ആദ്യഘട്ടത്തില്‍ കൊച്ചുമകള്‍ക്കെതിരെ മൊഴിനല്‍കാന്‍ മുത്തശ്ശി തയാറായിരുന്നില്ല.

വൃദ്ധയെ മര്‍ദ്ദിച്ച്‌ നിലത്തിട്ട മകള്‍ അമ്മയുടെ വസ്‌ത്രങ്ങള്‍ വലിച്ച്‌ ഊരുന്നതും മുടിക്കുത്തിന്‌ പിടിച്ച്‌ നിലത്ത്‌കൂടി വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്‌. ഇരുവരെയും ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്‌.

മര്‍ദനമേറ്റ ജാനകിയെയും കല്ല്യാണി അമ്മയെയും ഇപ്പോള്‍ ആശുപത്രിയിലേക്ക്‌ മറ്റിയിരിക്കുകയാണ്‌. ഇരുവരെയും ഏറ്റവും അടുത്ത വയോജനകേന്ദ്രത്തിലേക്ക്‌ മാറ്റാനാണ്‌ പൊലീസിന്റെ തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക