Image

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം സമവായമുണ്ടായാല്‍ പരിഗണിക്കുമെന്നു ബിജെപി

Published on 19 March, 2018
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം സമവായമുണ്ടായാല്‍ പരിഗണിക്കുമെന്നു ബിജെപി
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ സമവായമുണ്ടായാല്‍ പരിഗണിക്കുമെന്നു ബിജെപി. കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ഇക്കാര്യം അറിയിച്ചത്.

വലിയ സമവായമുണ്ടായതിനു ശേഷമാണ് ബാലറ്റ് പേപ്പറില്‍ നിന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലേക്ക് മാറിയത്. ഇപ്പോള്‍, എല്ലാ പാര്‍ട്ടികളും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍, ചര്‍ച്ചകള്‍ക്കു ശേഷം അത് തങ്ങള്‍ പരിഗണിക്കുമെന്ന് രാം മാധവ് പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രക്രീയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്കു മടങ്ങണമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ആവശ്യമുന്നയിച്ചത്. 

ഇതേ ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക