Image

വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയിന്‍ മേല്‍ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഉത്തരവിന് സ്‌റ്റേ

Published on 19 March, 2018
വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയിന്‍ മേല്‍ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഉത്തരവിന് സ്‌റ്റേ
വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഉത്തരവിന് സ്‌റ്റേ. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള ഭൂമി വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. 

ജില്ലാ കളക്ടര്‍ കെ. വാസുകിയാണ് കൈമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. വി. ജോയി എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എംഎല്‍എയുടെ പരാതിയില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഉത്തരവിട്ടു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ജോയി എംഎല്‍എ പരാതി നല്‍കിയിരുന്നു.


നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്!. എന്നാല്‍ ഇതിനെതിരെ സ്ഥലമുടമ ജെ.ലിജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കളക്ടറെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കളക്ടര്‍ ഉത്തരവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക