Image

മരങ്ങളെ വിവാഹം കഴിച്ചു, ഇത് മെക്‌സിക്കോയിലെ അപൂര്‍വ്വ വിവാഹം

ജോര്‍ജ് തുമ്പയില്‍ Published on 19 March, 2018
 മരങ്ങളെ വിവാഹം കഴിച്ചു, ഇത് മെക്‌സിക്കോയിലെ അപൂര്‍വ്വ വിവാഹം
ന്യൂയോര്‍ക്ക്: മെക്‌സിക്കോയിലെ ഒക്‌സാക്കില്‍ വധു വിവാഹം കഴിച്ചത് പടര്‍ന്നു പന്തലിച്ച ഒരു വൃക്ഷത്തെ. ഒരാള്‍ മാത്രമായിരുന്നില്ല ഇങ്ങനെ ചെയ്തത്. ഒക്‌സാക്കില്‍ നടന്നത് തികച്ചും വ്യത്യസ്തമായ ഒരു സമൂഹവിവാഹമായിരുന്നു. ഇവിടുത്തെ ബൊട്ടാണിക്കല്‍ പാര്‍ക്കായിരുന്നു വിവാഹ വേദി. 

വരന്മാരാകട്ടെ പടര്‍ന്നു പന്തലിച്ച മരങ്ങളും. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പരിസ്ഥിതി സ്‌നേഹികളാണ് ഇത്തരമൊരു വിവാഹവേദി ഒരുക്കിയത്. പുരാതന അമേരിക്കന്‍ സാമ്രാജ്യമായിരുന്ന ഇന്‍ക സംസ്‌കാരമനുസരിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. അഭിനേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ടോറസ് വിവാഹ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോള്‍ ഈ 'മരകല്യാണം' ലോകമെങ്ങും ഹിറ്റായി. 

മണവാട്ടിമാരായി ഒരുങ്ങിയെത്തിയവര്‍ പ്രാണപ്രിയനായി മരങ്ങളെ ആശ്ലേഷിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. പ്രകൃതി സംരക്ഷണ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ മരങ്ങളെ വിവാഹം ചെയ്യാന്‍ മുന്നോട്ടുവന്നത്. 

പ്രകൃതിയെ സ്വന്തം കുടംബമായി കണ്ട് സംരക്ഷിക്കേണ്ടതും അതിനെ ചൂഷണം ചെയ്യുന്നത് തടയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതു കൊണ്ടാണ് ഇത്തരമൊരു  മരകല്യാണത്തിനു മുന്നിട്ടിറങ്ങിയതെന്നും വധുവായി എത്തിയ റോസ പാര്‍ക്ക്‌സ് പറഞ്ഞു.

 മരങ്ങളെ വിവാഹം കഴിച്ചു, ഇത് മെക്‌സിക്കോയിലെ അപൂര്‍വ്വ വിവാഹം മരങ്ങളെ വിവാഹം കഴിച്ചു, ഇത് മെക്‌സിക്കോയിലെ അപൂര്‍വ്വ വിവാഹം
Join WhatsApp News
നാരദന്‍ 2018-03-19 09:57:16
ഇവരുടെയെല്ലാം മുന്‍ ഭര്‍ത്താക്കന്മാര്‍  അസോസിയേഷന്‍ ,പള്ളി , ഇവയുടെ ഒക്കെ പുറകെ നടക്കുന്ന മലയാളികള്‍ എന്ന് അനുമാനിക്കാം 
ഡോ.ശശിധരൻ 2018-03-19 13:06:00

മത്സ്യപുരാണത്തിൽ മരങ്ങളുടെ പ്രാധാന്യത്തെകുറിച്ച്  എത്ര യൂക്തിയോടെയാണ് പറഞ്ഞിരിക്കുന്നതെന്ന്‌ നോക്കൂ !

പത്തു കിണറുകൾ ഒരു കുളത്തിനു തുല്യം 

പത്തു കുളം ഒരു തടാകത്തിനു തുല്യം 

പത്തു തടാകം ഒരു മകന് തുല്യം 

പത്തു ആൺമക്കൾ ഒരു മരത്തിനു തുല്യം ( പെൺകുട്ടിയാലും ശരിതന്നെ).

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക