Image

ഗള്‍ഫില്‍ നിന്നും മടങ്ങുന്ന പ്രവാസികുട്ടികള്‍ക്ക്, നാട്ടിലെ തുടര്‍വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ കേരളസര്‍ക്കാര്‍ നടപടികള്‍ സ്വീകരിയ്ക്കുക: നവയുഗം.

Published on 19 March, 2018
ഗള്‍ഫില്‍ നിന്നും മടങ്ങുന്ന പ്രവാസികുട്ടികള്‍ക്ക്, നാട്ടിലെ തുടര്‍വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ കേരളസര്‍ക്കാര്‍ നടപടികള്‍ സ്വീകരിയ്ക്കുക: നവയുഗം.
അല്‍കോബാര്‍: സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക്, സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടര്‍ന്ന് കൊണ്ട് പോകാനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കേരളസര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി അല്‍ കോബാര്‍ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്വദേശിവല്‍ക്കരണവും, ഫാമിലി ലവിയും കാരണം, സ്‌ക്കൂള്‍ അധ്യയനവര്‍ഷം അവസാനിയ്ക്കുന്ന മാര്‍ച്ച് അവസാനത്തോടെ, സൗദി അറേബ്യയില്‍ നിന്നും പ്രവാസി കുടുംബങ്ങളുടെ വലിയൊരു തിരിച്ചൊഴുക്കാണ് കേരളത്തിലേയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്. സൗദിയിലെ സ്‌ക്കൂളുകളില്‍ പഠിയ്ക്കുന്ന കുട്ടികള്‍ക്ക് നാട്ടിലെ നല്ല സ്‌ക്കൂളുകളില്‍ അഡ്മിഷന്‍ കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട്.  നാട്ടിലെ മിക്ക സ്‌ക്കൂളുകളിലും പുതിയ അഡ്മിഷന്‍ നടപടികള്‍  ഫെബ്രുവരിയോടെ പൂര്‍ത്തിയാകാറുണ്ട് എന്നതിനാല്‍, മാര്‍ച്ച് അവസാനത്തോടെ മാത്രം തിരിച്ചെത്തുന്ന പ്രവാസി കുട്ടികള്‍ക്ക് ഈ സ്‌ക്കൂളുകളില്‍ കൃത്യസമയത്ത് അപേക്ഷ നല്‍കാനോ, ടി.സി.ഹാജരാക്കാനോ കഴിയാറില്ല. സ്‌ക്കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രവാസികുടുംബങ്ങളെ സഹായിയ്ക്കാനായി, ആവശ്യമായ ഭരണപരമായ നടപടികള്‍ സ്വീകരിയ്ക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം അല്‍ കോബാര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

കോബാര്‍ നെസ്‌റ്റോ ഹാളിലെ സഖാവ് ഷൈമ രാജു നഗറില്‍ നടന്ന കോബാര്‍ മേഖല സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ ഉത്ഘാടനം ചെയ്തു. ജീവകാരുണ്യരംഗത്ത് ശക്തമായി ഇടപെട്ട്, പ്രവാസി സമൂഹത്തില്‍ നവയുഗം പുലര്‍ത്തുന്ന ഉന്നതമായ നിലവാരം കാത്തുസൂക്ഷിയ്‌ക്കേണ്ടത് ഓരോ  മെമ്പര്‍മാരുടെയും  കടമയാണ് എന്ന് അദ്ദേഹം ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

ബിജു വര്‍ക്കി, ലീന ഷാജി, ദാസന്‍ രാഘവന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രിസീഡിയമാണ് സമ്മേളനനടപടികള്‍ നിയന്ത്രിച്ചത്. ബിനുകുഞ്ഞു രക്തസാക്ഷി പ്രമേയവും, അന്‍വര്‍ ആലപ്പുഴ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, കേന്ദ്രനേതാക്കളായ  സാജന്‍ കണിയാപുരം, റെജി സാമുവല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, വിജീഷ് എന്നിവര്‍ ആശംസപ്രസംഗം നടത്തി. 

നവയുഗത്തിന്റെ വിവിധ യൂണിറ്റ് ഭാരവാഹികളായ സജീഷ്, മനോജ്, രാജീവ്, ഷിബു ശിവാലയം, അഷറഫ്, അഹദ്, അനസ്, ടോണി, ആന്റോ, ബിജിപാല്‍, രജിത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മാധവ് കെ വാസുദേവ് സ്വാഗതവും, ശരണ്യ ഷിബു നന്ദിയും പറഞ്ഞു.

യൂണിറ്റുകളുടെ എണ്ണത്തിലും, സംഘടന മെമ്പര്ഷിപ്പിലും ഉണ്ടായ വര്‍ദ്ധനയുടെ  അടിസ്ഥാനത്തില്‍, നിലവിലുള്ള നവയുഗം കോബാര്‍ മേഖല കമ്മിറ്റിയെ കോബാര്‍ മേഖല, തുഗ്ബ മേഖല എന്നീ രണ്ടു മേഖല കമ്മിറ്റികളായി വിഭജിയ്ക്കാന്‍ മേഖല സമ്മേളനം തീരുമാനിച്ചു. രണ്ടു മേഖലകളിലും 30 അംഗ മേഖല കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞടുത്തു.



ഗള്‍ഫില്‍ നിന്നും മടങ്ങുന്ന പ്രവാസികുട്ടികള്‍ക്ക്, നാട്ടിലെ തുടര്‍വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ കേരളസര്‍ക്കാര്‍ നടപടികള്‍ സ്വീകരിയ്ക്കുക: നവയുഗം.ഗള്‍ഫില്‍ നിന്നും മടങ്ങുന്ന പ്രവാസികുട്ടികള്‍ക്ക്, നാട്ടിലെ തുടര്‍വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ കേരളസര്‍ക്കാര്‍ നടപടികള്‍ സ്വീകരിയ്ക്കുക: നവയുഗം.ഗള്‍ഫില്‍ നിന്നും മടങ്ങുന്ന പ്രവാസികുട്ടികള്‍ക്ക്, നാട്ടിലെ തുടര്‍വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ കേരളസര്‍ക്കാര്‍ നടപടികള്‍ സ്വീകരിയ്ക്കുക: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക