Image

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിദ്ധരാമയ്യ; ലിംഗായത്തുകള്‍ പ്രത്യേക മതം, പ്രഖ്യാപനം കര്‍ണാടക കേന്ദ്രത്തിന് വിട്ടു

Published on 19 March, 2018
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിദ്ധരാമയ്യ;  ലിംഗായത്തുകള്‍ പ്രത്യേക മതം, പ്രഖ്യാപനം കര്‍ണാടക കേന്ദ്രത്തിന് വിട്ടു

ബംഗളൂരു: ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രംഗത്ത്. ലിംഗായത്ത് വിഭാഗവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദേശവുമായി സിദ്ധരാമയ്യ സര്‍ക്കാര്‍  കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്.  ലിംഗായത്ത് വിഭാഗത്തെ വ്യത്യസ്ത മതവിഭാഗമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന ജസ്റ്റിസ് നാഗമോഹന്‍ദാസ് കമ്മറ്റിയുടെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചത്.  തിരഞ്ഞെടുപ്പിനൊരുങ്ങവെ ഇത്തരത്തിലൊരു തീരുമാനം ബിജെപിക്ക് വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

ഇനിയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിസഭാ യോഗത്തിനു ശേഷം ജലവിഭവ മന്ത്രിയും ലിംഗായത്ത് നേതാവുമായ എംബി പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞത് 'ഞങ്ങളുടെ പോരാട്ടത്തിന് യുക്തിപരമായ അവസാനം ആയിരിക്കുകയാണ്. ലിംഗായത്തുകള്‍ ഹിന്ദുക്കളല്ലെന്നായിരുന്നു ഞങ്ങളുടെ എല്ലാകാലത്തെയും നിലപാട്. കേന്ദ്രം ഞങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് കരുതുന്നു', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക