Image

ബിജെപിക്കെതിരെ യുപി മന്ത്രി ; ആദിത്യനാഥിന് ശ്രദ്ധ ക്ഷേത്രകാര്യത്തില്‍ മാത്രം

Published on 19 March, 2018
ബിജെപിക്കെതിരെ യുപി മന്ത്രി ; ആദിത്യനാഥിന് ശ്രദ്ധ ക്ഷേത്രകാര്യത്തില്‍ മാത്രം

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ എന്‍ഡിഎ ഘടകകക്ഷികള്‍തന്നെ വിമര്‍ശം ഉന്നയിക്കുന്നതിനിടെ ഉത്തര്‍പ്രദേശ് മന്ത്രി ഒ.പി. രാജ്ഭറും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തില്‍ താത്പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. വലിയ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. മൂന്നണി മര്യാദ ബിജെപി പുലര്‍ത്തുനിന്നില്ലെന്നും സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് രാജ്ഭര്‍ ആരോപിച്ചു.  325 സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് ബിജെപി അഹങ്കാരികളായി മാറിയെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പലതും കേന്ദ്രസര്‍ക്കാരിനെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജ് താക്കറെ, രാംവിലാസ് പസ്വാന്‍ തുടങ്ങിയ നേതാക്കള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പുതിയ വിമര്‍ശനവുമായി രാജ്ഭര്‍ രംഗത്തെത്തിയത്.

Join WhatsApp News
Truth seeker 2018-03-19 11:53:40
രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; മോദി മുക്ത ഭാരതത്തിനായി എല്ലാ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണം: രാജ് താക്കറെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക