Image

സന്തോഷ് ട്രോഫി ഫുട്‌ബോള്‍: ചണ്ഡിഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് കേരളം തകര്‍ത്തു

Published on 19 March, 2018
സന്തോഷ് ട്രോഫി ഫുട്‌ബോള്‍: ചണ്ഡിഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് കേരളം തകര്‍ത്തു

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ അവസാന റൗണ്ട് മത്സരത്തില്‍ കേരളത്തിന് ജയം. ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെ നേരിട്ട കേരളം ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി ജിതിന്‍ എം.എസ് നടത്തിയ പ്രകടനമാണ് കേരളത്തിന് കരുത്തായത്.

മിനുട്ടില്‍ സജിത് പൗലോസിന്റെ പാസില്‍ നിന്ന് ജിതിന്‍ എം.എസ് ആണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. വലതു വിങ്ങിലൂടെ മുന്നേറിയ ജിതിന്റെ ഷോട്ട് തടുക്കാന്‍ ചണ്ഡിഗഡ് ഗോള്‍കീപ്പര്‍ മന്‍വീര്‍ സിങ് ആവതു ശ്രമിച്ചെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. തുടര്‍ന്ന് 19ാം മിനിറ്റില്‍ സജിത് പൗലോസ് കേരളത്തിന്റെ ലീഡുയര്‍ത്തുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക