Image

തൊണ്ണൂറ്റൊമ്പതുകാരനു നീന്തലില്‍ ലോക റെക്കോഡ്

ജോര്‍ജ് തുമ്പയില്‍ Published on 19 March, 2018
തൊണ്ണൂറ്റൊമ്പതുകാരനു നീന്തലില്‍ ലോക റെക്കോഡ്
ന്യൂയോര്‍ക്ക്: തൊണ്ണൂറ്റൊമ്പതു വയസ്സ് പിന്നിട്ട വൃദ്ധനു നീന്തലില്‍ ലോക റെക്കോഡ്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ 100-104 വയസുകാരുടെ വിഭാഗത്തില്‍ മത്സരിച്ച ജോര്‍ജ് കൊറോണസാണ് അമ്പതു മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചത്. 56.12 സെക്കന്‍ഡില്‍ അദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തി. 2014 ലെ റിക്കാര്‍ഡാണു അദ്ദേഹം തിരുത്തിയത്. ബ്രിസ്‌ബെയിന്‍ നഗരവാസിയായ ജോര്‍ജ് ചെറുപ്പത്തില്‍ നല്ല നീന്തല്‍കാരനായിരുന്നെങ്കിലും ഇടക്കാലത്ത് നീന്തലില്‍നിന്നു വിട്ടുനിന്നു.

എണ്‍പതാം വയസിലാണു വീണ്ടും വ്യായാമം ലക്ഷ്യമിട്ട് നീന്തല്‍ പുനരാരംഭിച്ചത്. നീന്തല്‍ക്കുളത്തില്‍ നിത്യേന പരിശീലനം നടത്തുന്ന ഈ മുത്തച്ഛന്‍ സ്വിമ്മര്‍ നിരവധി പുരസ്ക്കാരങ്ങള്‍ ഇതിനോടകം നേടിയിട്ടുണ്ട്. നീന്തല്‍ക്കുളത്തിലെ നിരന്തര വ്യായാമം വാര്‍ദ്ധക്യത്തില്‍ തനിക്ക് ആശുപത്രികളില്‍ നിന്നും രക്ഷ നല്‍കിയെന്നു ജോര്‍ജ് പറയുന്നു. നൂറു മീറ്ററില്‍ ലോക റെക്കോഡ് സൃഷ്ടിക്കുന്നതിനു വേണ്ടി കഠിന പ്രയത്‌നത്തിലാണ് അദ്ദേഹം. ചിട്ടയായ വ്യായാമം, പോഷകപ്രധാനമായ ഭക്ഷണം, ശരിയായ ഉറക്കം എന്നിവയാണ് തന്റെ ആരോഗ്യത്തിനു പിന്നിലെ രഹസ്യമെന്നു ജോര്‍ജ് വെളിപ്പെടുത്തുന്നു.
തൊണ്ണൂറ്റൊമ്പതുകാരനു നീന്തലില്‍ ലോക റെക്കോഡ്തൊണ്ണൂറ്റൊമ്പതുകാരനു നീന്തലില്‍ ലോക റെക്കോഡ്തൊണ്ണൂറ്റൊമ്പതുകാരനു നീന്തലില്‍ ലോക റെക്കോഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക