Image

മാധ്യമസ്വാതന്ത്യം: സംയുക്തസമിതി വേണമെന്ന് കട്ജു

Published on 19 March, 2012
മാധ്യമസ്വാതന്ത്യം: സംയുക്തസമിതി വേണമെന്ന് കട്ജു
ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് അച്ചടി-ദൃശ്യ മാധ്യമസംയുക്തസമിതി രൂപവത്കരിക്കണമെന്ന് നിര്‍ദേശിച്ച് ദൃശ്യമാധ്യമങ്ങളുടെ അസോസിയേഷന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കത്തയച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്നും ബി. ഇ. എ. യില്‍നിന്നും തുല്യ അംഗങ്ങളെ ഉള്‍പ്പെടുത്തി ഏകോപനസമിതിയുണ്ടാക്കണമെന്നാണ് പ്രസ് കൗണ്‍സിലിന്റെ നിര്‍ദേശം. 

ബ്രോഡ്കാസ്റ്റിങ് എഡിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ( ബി. ഇ. എ. ) ഷാസി സമാന്‍, ജനറല്‍ സെക്രട്ടറി എന്‍.കെ. സിങ് എന്നിവര്‍ക്കാണ് ജസ്റ്റിസ് കട്ജു കത്തെഴുതിയത്. രാജ്യത്തിന്റെ പലഭാഗത്തും മാധ്യമസ്വാതന്ത്ര്യം ഭീഷണിയിലായതാണ് തന്നെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു. 

ഈ അപകടകരമായ പ്രവണതയ്‌ക്കെതിരെ ഒരുമിച്ച് പോരാടണം. അല്ലാത്തപക്ഷം സ്ഥിതി കൂടുതല്‍ മോശമാവും. ഇന്ത്യയുടെ പലഭാഗത്തും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. തങ്ങള്‍ക്കെതിരെ എഴുതുന്ന മാധ്യമപ്രവര്‍ത്തകരെ സ്ഥലം മാറ്റാനും പുറത്താക്കാനും സര്‍ക്കാറുകള്‍തന്നെ മാധ്യമഉടമകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നു. ഈ സാഹചര്യത്തിലാണ് സംയുക്തസമിതിയെന്ന ആശയമെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക